വമ്പൻ സീനാണ്...സൂര്യയോട് ഏറ്റുമുട്ടാൻ 'ഈശ്വരനായി' നസ്‌ലിൻ

'സീനി'ൽ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർ
'സീനി'ൽ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

'ഈശ്വരനാ'യി തെന്നിന്ത്യ കീഴടക്കാനൊരുങ്ങി മലയാളത്തിന്റെ യുവതാരം നസ്‌ലിൻ. സിനിമാലോകം ഉറ്റുനോക്കുന്ന സൂര്യ-ജിത്തു മാധവൻ ചിത്രം സീനിലെ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഈശ്വരൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ പ്രധാന വില്ലനാണ് നസ്‌ലിൻ എന്നാണ് സൂചന.

നേരത്തെ ലോലിപോപ്പ് പിടിച്ച കൈയുടെ ചിത്രം മാത്രമാണ് പ്രതിനായകന്റേതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഇന്നലെ പുറത്തിറങ്ങിയ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്ററിലും കൈയിൽനിന്ന് തെറിച്ചുപോകുന്ന ലോലിപോപ്പ് കാണാം. മാസ് ലുക്കിലാണ് പോസ്റ്ററിൽ നസ്‌ലിനെ അവതരിപ്പിച്ചിരിക്കുന്നത്.

Must Read
സൂര്യ-ജിത്തു മാധവൻ ചിത്രം 'സീൻ' പ്രീ-റിലീസ് ഇവന്റ് 25ന് ദുബായിയിൽ
'സീനി'ൽ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർ

'രോമാഞ്ചം','ആവേശം' എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻസിനിമയെ ഞെട്ടിച്ച ജിത്തു മാധവന്റെ തമിഴിലെ അരങ്ങേറ്റമാണ് 'സീൻ'. അത് സൂര്യയ്ക്കൊപ്പമായതിനാൽ പ്രതീക്ഷകൾ വാനോളമാണ്. നസ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സം​ഗീതസംവിധാനം.

'സീനി'ൽ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർ
'സീനി'ൽ നസ്‌ലിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. ഡിഎസ്പി ഇൻബരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുറ്റവാളികൾ ഭയക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇൻബരാജ്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ആനന്ദ്‌രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും മറ്റ് നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിനീത് ഓഗസ്റ്റ്യനാണ് ഛായാഗ്രഹണം. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Pappappa
pappappa.com