'കാക്ക കാക്ക'യുടെയും 'സിങ്ക'ത്തിന്റെ ചേരുവകൾ നിറഞ്ഞത്: 'സീനി'നെക്കുറിച്ച് സൂര്യ

'സീൻ' പൂജാ ചടങ്ങിൽ സൂര്യ,ജ്യോതിക,നസ്രിയ
'സീൻ' പൂജാ ചടങ്ങിൽ സൂര്യ,ജ്യോതിക,നസ്രിയഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യയുടെ പുതിയ ചിത്രം 'സീന്‍' റിലീസിനൊരുങ്ങുമ്പോള്‍ സിനിമയെക്കുറിച്ചുള്ള ആവേശകരമായ ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കവെ, തന്റെ കരിയറിലെ എക്കാലത്തെയും മികച്ച രണ്ട് പോലീസ് ചിത്രങ്ങളായ 'കാക്ക കാക്ക', 'സിങ്കം' എന്നിവയുമായി പുതിയ ചിത്രത്തിനുള്ള ബന്ധത്തെക്കുറിച്ച് സൂര്യ സംസാരിച്ചത് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Must Read
വമ്പൻ സീനാണ്...സൂര്യയോട് ഏറ്റുമുട്ടാൻ 'ഈശ്വരനായി' നസ്‌ലിൻ
'സീൻ' പൂജാ ചടങ്ങിൽ സൂര്യ,ജ്യോതിക,നസ്രിയ

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'സീനി'ല്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നത്. റിയലിസ്റ്റിക് ആയ പോലീസ് കഥ പറഞ്ഞ 'കാക്ക കാക്ക'യുടെയും മാസ് ആക്ഷന്‍ 'സിങ്ക'ത്തിന്റെയും ചേരുവകളുള്ളതാണ് പുതിയ ചിത്രമെന്നാണ് സൂര്യ സൂചിപ്പിക്കുന്നത്. എന്നാല്‍, ചിത്രങ്ങളുമായി പുതിയ സിനിമയെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും, ഇതിലെ തന്റെ കഥാപാത്രമായ 'ഇമ്പരാജ്' തികച്ചും വ്യത്യസ്തമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു മികച്ച ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

'സീൻ' ടീസറിൽ നിന്ന്
'സീൻ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'സീന്‍' എന്ന സിനിമയ്ക്കുണ്ട്. നസ്രിയ നസീം നായികയായെത്തുന്ന ചിത്രത്തില്‍ നസ്‌ലിന്‍, ആനന്ദരാജ്, ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സം​ഗീതം.നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Pappappa
pappappa.com