'കങ്കുവ'യ്ക്ക് സംഭവിച്ചതെന്ത്..? വന്‍ പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യ

'കങ്കുവ'യിൽ നിന്ന്
'കങ്കുവ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

ബിഗ് ബജറ്റ് ചിത്രമായ 'കങ്കുവ'യുടെ പരാജയത്തെക്കുറിച്ചും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'റോളക്‌സി'ന്റെ സാധ്യതകളെക്കുറിച്ചും മനസു തുറന്ന് തമിഴ് താരം സൂര്യ. ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ചലച്ചിത്രമേഖലയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

Must Read
​'ഗജിനി കണ്ടപ്പോൾ മുതൽ ക്രഷ്': സൂര്യയെക്കുറിച്ച് മമിത ബൈജു
'കങ്കുവ'യിൽ നിന്ന്

ലോകേഷ് കനകരാജ് ചിത്രം എന്നാണ് ആരംഭിക്കുക എന്ന് തനിക്കു കൃത്യമായ രൂപമില്ലെന്ന് സൂര്യ വ്യക്തമാക്കി. 'ലോകേഷ് ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അല്ലു അര്‍ജുന്‍ ചിത്രത്തിന്റെയും 'വിക്രം 2'വിന്റെയും തിരക്കുകളിലാണ് അദ്ദേഹം. എങ്കിലും റോളക്‌സിന്റെ തിരക്കഥ എഴുതുകയാണെന്നും ആ ചിത്രം സംഭവിക്കുമെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറയുന്നത് കാണാറുണ്ട്. അതിനാല്‍ അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കാലമാണ് അതിന് മറുപടി നല്കേണ്ടത്- സൂര്യ പറഞ്ഞു.

സൂര്യ,ലോകേഷ് കനകരാജ്
സൂര്യ,ലോകേഷ് കനകരാജ്ഫോട്ടോകടപ്പാട്-ഐഎംഡിബി

സിനിമയിലെ വിജയപരാജയങ്ങള്‍ പ്രവചനാതീതമാണെന്ന് 'കങ്കുവ', 'കറുപ്പ്' എന്നീ ചിത്രങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് സൂര്യ ചൂണ്ടിക്കാട്ടി. 'വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി മാസങ്ങളോളം അധ്വാനിച്ച് നമ്മള്‍ ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ അത് പൂര്‍ണമായും പരാജയപ്പെട്ടേക്കാം. അതേസമയം കേവലം 45 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിയേക്കാം. 30 വര്‍ഷത്തോളമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും പഠിച്ചവ തിരുത്താനുമുണ്ട്...'

'കറുപ്പ്','കങ്കുവ' പോസ്റ്ററുകൾ
'കറുപ്പ്','കങ്കുവ' പോസ്റ്ററുകൾകടപ്പാട്-ഐഎംഡിബി

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' നേടിയ വന്‍ വിജയത്തിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്റ് സണ്‍സ്' ആണ് ഇനി റിലീസിനെത്താനുള്ള സൂര്യ ചിത്രം. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തമിഴകത്ത് ആഘോഷപൂര്‍വം തുടരുകയാണ്.

Pappappa
pappappa.com