'മണ്ടാടി'യെ കൊണ്ടാടി തെന്നിന്ത്യ; സൂരിയുടെ പ്രതിഫലം 25 കോടിയിലേക്ക്

'മണ്ടാടി'യിൽ സൂരി
'മണ്ടാടി'യിൽ സൂരിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് സൂരി. ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമയിൽ കരിയർ ആരംഭിച്ചത്. പിന്നീട് കോമഡി, ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടിയ സൂരി, വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’യിലൂടെ നായകനായും ശ്രദ്ധേയനായി. നിലവിൽ നായകനായെത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് തെന്നിന്ത്യയിലെ എല്ലാഭാഷകളിലും മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്.

Must Read
100 കിലോമീറ്റർ നീളമുള്ള തമിഴ്നാട് കടലോരത്തെ കായിക ഇനത്തിന്റെ കഥയുമായി 'മണ്ടാടി'
'മണ്ടാടി'യിൽ സൂരി

‘മണ്ടാടി’യുടെ വിജയത്തോടെ സൂരി ബോക്സ് ഓഫീസിൽ മികച്ച സ്വീകാര്യതയുള്ള നായകനായി മാറിയെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെ താരത്തിന്റെ പ്രതിഫലം കുതിച്ചുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിനായി സൂരി 25 കോടി രൂപ പ്രതിഫലം വാങ്ങാനൊരുങ്ങുകയാണെന്നാണ് വിവരം.

തമിഴിലും ധാരാളമായി സിനിമകൾ ഒരുക്കുന്ന നിർമാണക്കമ്പനിയാണ് തെലുങ്കിലെ വമ്പൻബാനറായ മൈത്രി മൂവി മേക്കേഴ്സ്. ആർ. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ൽ ചെന്നൈയിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണറിയുന്നത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 50 കോടി രൂപയിലധികമായിരിക്കുമെന്നും വാർത്തകളുണ്ട്.

സൂരി
സൂരിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സൂരിയുടെ സിനിമാ യാത്ര അടുത്തുനിന്ന് നിരീക്ഷിക്കുന്നവർക്ക് വർഷങ്ങളായി താരം കൈവരിച്ച വളർച്ച വ്യക്തമാണ്. സിനിമയിലെത്തി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പുതുമുഖ അഭിനേതാക്കൾക്ക് സൂരിയുടെ വളർച്ച പ്രചോദനമാകുമെന്നതിൽ സംശയമില്ല. വർഷങ്ങളായി താരം പ്രകടിപ്പിച്ച കഠിനാധ്വാനവും സ്ഥിരോത്സാഹവും എടുത്തുപറയേണ്ടതാണ്. മികച്ച കഥകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ വരും ദിവസങ്ങളിൽ സൂരിക്ക് ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തൽ.

സൂരി
സൂരി ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അതേസമയം, മറ്റ് ഭാഷകളിൽ നിന്നുള്ള താരങ്ങൾക്ക് തെലുങ്ക് നിർമാതാക്കൾ വലിയ പ്രതിഫലം നൽകുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത് തങ്ങളുടെ താരങ്ങളുടെ പ്രതിഫല സംവിധാനത്തെ താളം തെറ്റിക്കുന്നതിനൊപ്പം നിർമാതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് അതത് സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള വിമർശനം.

'മണ്ടാടി' ട്രെയിലറിൽ സൂരി
'മണ്ടാടി' ട്രെയിലറിൽ സൂരിസ്ക്രീൻ​ഗ്രാബ്

ആർ. രവികുമാർ നേരത്തെ ‘ഇന്ദ്രു നേട്രു നാളൈ’, ‘അയലാൻ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രം ഒരു വൈകാരിക ഡ്രാമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Pappappa
pappappa.com