100 കിലോമീറ്റർ നീളമുള്ള തമിഴ്നാട് കടലോരത്തെ കായിക ഇനത്തിന്റെ കഥയുമായി 'മണ്ടാടി'

'മണ്ടാടി' പോസ്റ്റർ
'മണ്ടാടി' പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി'യിലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഒരുക്കിയ 'മണ്ടാടി മണ്ടാടി' എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വാഹീസൻ രാസയ്യ, വി.എം മഹാലിംഗം എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വാഹീസൻ രാസയ്യ തന്നെയാണ്. ദേശീയ പുരസ്‌കാര ജേതാവായ ജി.വി പ്രകാശ് കുമാർ ആണ് ഈണം പകർന്നത്.

Must Read
അനിരുദ്ധിനും സായ് അഭ്യങ്കറിനും വെല്ലുവിളിയാകുമോ?തമിഴകം പിടിക്കാന്‍ സുഷിന്‍ ശ്യാം
'മണ്ടാടി' പോസ്റ്റർ

ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. മതിമാരൻ പുകഴേന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മണ്ടാടി , 'റോക്കി' എന്ന ചിത്രത്തിനു ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലൻ. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.

'മണ്ടാടി' പ്രൊമോ ​ഗാനത്തിൽ നിന്ന്
'മണ്ടാടി' പ്രൊമോ ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഏറെ സ്റ്റൈലിഷ് ആയി ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് നായകൻ സൂരിയുടെ നൃത്തച്ചുവടുകളാണ്. ചിത്രത്തിന്റെ ആക്ഷൻ മൂഡും ഗാനത്തിലെ രംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം. ഈ സെയിലിങ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന പര്യവേഷണ സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.

'മണ്ടാടി' പ്രൊമോ ​ഗാനത്തിൽ നിന്ന്
'മണ്ടാടി' പ്രൊമോ ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പ്രശസ്ത നടൻ സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും അഭിനയിക്കുന്നു. എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ, സഹനിർമ്മാതാവ്: വി മണികണ്ഠൻ, പ്രൊഡക്ഷൻ ഡിസൈനർ: ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ: പ്രതാപ്, വിഎഫ്എക്സ് ഹെഡ്: ആർ ഹരിഹര സുതൻ, വരികൾ: പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ അഡീഷണൽ തിരക്കഥ: ആർ മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ: ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ: അസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി മഹേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.പി ചൊക്കലിംഗം, സ്റ്റിൽസ്: ജി ആനന്ദ് കുമാർ,ഡിഐ: ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്: ശ്രീനാഥ്, ബി മേക്കപ്പ്: എൻ ശക്തിവൽ, സ്പെഷ്യൽ മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ: എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Pappappa
pappappa.com