'ധുരന്ധർ' ബോളിവുഡിന് നല്കിയ അഭിമാനം 'അരശൻ' തമിഴിന് നല്കുമെന്ന് സിമ്പു

'അരശനി'ൽ സിമ്പുവും 'ധുരന്ധറി'ൽ രൺവീർ സിങ്ങും
'അരശനി'ൽ സിമ്പുവും 'ധുരന്ധറി'ൽ രൺവീർ സിങ്ങുംഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

രണ്‍വീര്‍ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം 'ധുരന്ധര്‍' ഹിന്ദി സിനിമയ്ക്ക് സമ്മാനിച്ചതുപോലെയുള്ള വലിയ അഭിമാനം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'അരശന്‍' തമിഴ് സിനിമയ്ക്ക് നല്‍കുമെന്ന് നടന്‍ സിലമ്പരസന്‍ (സിമ്പു). അടുത്തിടെ നടന്ന ചടങ്ങിലാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സിമ്പു സംസാരിച്ചത്.

Must Read
'ഹാപ്പിബർത്ത്ഡേ ​ഗുണ';അരശന്‍ ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനാഘോഷം
'അരശനി'ൽ സിമ്പുവും 'ധുരന്ധറി'ൽ രൺവീർ സിങ്ങും

'അരശന്‍', ചെറിയ ചിത്രമല്ലെന്നും കഥാപാത്രത്തിന്റെ ചെറുപ്പകാലം മുതല്‍ വാര്‍ധക്യം വരെയുള്ള വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന വ്യത്യസ്ത ലുക്കുകളില്‍ താന്‍ പ്രത്യക്ഷപ്പെടുമെന്നും സിമ്പു വെളിപ്പെടുത്തി. നിരവധി യഥാര്‍ഥ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന തികച്ചും റിയലിസ്റ്റിക്കായ ചിത്രമാണിതെന്നും പൂര്‍ണതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സംവിധായകനാണ് വെട്രിമാരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിർമാതാവ് കലൈപുലി എസ്.താണു, വെട്രിമാരൻ, സിലമ്പരസൻ, അനിരുദ്ധ് രവിചന്ദർ എന്നിവർ 'അരശന്റെ' സെറ്റിൽ
നിർമാതാവ് കലൈപുലി എസ്.താണു, വെട്രിമാരൻ, സിലമ്പരസൻ, അനിരുദ്ധ് രവിചന്ദർ എന്നിവർ 'അരശന്റെ' സെറ്റിൽഫോട്ടോകടപ്പാട്-ഐഎംഡിബി

'ധുരന്ധര്‍' സിനിമാപ്രേമികളില്‍ വലിയ സ്വാധീനം ചെലുത്തുകയും ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് അഭിമാനിക്കാന്‍ അവസരമൊരുക്കുകയും ചെയ്തതുപോലെ 'അരശനും' തമിഴകത്ത് അത്തരമൊരു തരംഗം സൃഷ്ടിക്കുമെന്നാണ് സിമ്പുവിന്റെ വിശ്വാസം.

'അരശൻ' പോസ്റ്റർ
'അരശൻ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

അതേസമയം, 'ധുരന്ധര്‍' പോലുള്ള ചില സിനിമകളെക്കുറിച്ച് വെട്രിമാരന്‍ മുമ്പ് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സിമ്പുവിന്റെ ഈ താരതമ്യം ഏറെ ശ്രദ്ധേയമാണ്. സിനിമകള്‍ പ്രൊപ്പഗണ്ടകളായി മാറുന്നതിനെക്കുറിച്ച് നേരത്തെ ഒരു ചടങ്ങില്‍ വെട്രി മാരന്‍ പരോക്ഷമായി പരാമര്‍ശിച്ചിരുന്നു. അതിനിടയിലും, തമിഴ് സിനിമയുടെ പെരുമ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മികച്ചൊരു ചിത്രമായിരിക്കും 'അരശന്‍' എന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

Pappappa
pappappa.com