'ഹാപ്പിബർത്ത്ഡേ ​ഗുണ';അരശന്‍ ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനാഘോഷം

'അരശന്‍' ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ
'അരശന്‍' ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനം ആഘോഷിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്
Published on

പ്രശസ്ത നടനും സംവിധായകനുമായ സമുദ്രക്കനിയുടെ ജന്മദിനം വെട്രിമാരന്‍ ചിത്രം അരശന്റെ ലൊക്കേഷനില്‍ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. വെട്രിമാരന്റെ തന്നെ ഹിറ്റ് ചിത്രമായ 'വടചെന്നൈ'യിലെ ഗുണ എന്ന കഥാപാത്രത്തെ ചിത്രത്തിലും സമുദ്രക്കനി അവതരിപ്പിക്കുന്നുണ്ട്. സിലമ്പരശന്‍ (ചിമ്പു), വിജയ് സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'അരശന്‍', വടചെന്നൈയുടെ സമാനമായ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

Must Read
'അന്നായിരുന്നെങ്കിൽ കൊത്തു പൊറോട്ടയാക്കിയേനെ...'; വിജയ്ക്കെതിരെ സത്യരാജ്
'അരശന്‍' ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

ഞായറാഴ്ച നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സിലമ്പരശന്‍, വെട്രിമാരന്‍, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ക്കൊപ്പമാണ് സമുദ്രക്കനി കേക്ക് മുറിച്ചത്. വടചെന്നൈയിലെ 'ചന്ദ്ര' എന്ന കഥാപാത്രമായി ആന്‍ഡ്രിയയും ചിത്രത്തില്‍ തിരിച്ചെത്തുന്നുവെന്നു ചിത്രങ്ങള്‍ ഉറപ്പിക്കുന്നു. ചിത്രത്തില്‍ സമുദ്രക്കനിയുടെ പ്രകടനം അവിസ്മരണീയമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ക്ക് ഉറപ്പുനല്‍കി.

'അരശന്‍' ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ
'അരശന്‍' ലൊക്കേഷനില്‍ സമുദ്രക്കനിയുടെ ജന്മദിനം ആഘോഷിച്ചപ്പോൾഫോട്ടോ-ഇൻസ്റ്റ​ഗ്രാം

നടന്‍ സിലമ്പരശനും നിര്‍മാതാവ് ഐഷാരി കെ. ഗണേഷും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പുനരാരംഭിച്ചത്. യോഗലക്ഷ്മി, യോഗി ബാബു, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിലുണ്ട്. വടചെന്നൈയുടെ ആദ്യ തിരക്കഥയില്‍ ചിമ്പുവിനെയായിരുന്നു വെട്രിമാരന്‍ ഉറപ്പിച്ചിരുന്നത്. പിന്നീടു മാറ്റങ്ങള്‍ വരുത്തി ധനുഷിനെ നായകനാക്കുകയായിരുന്നു. അതേസമയം, 'അരശനില്‍' ധനുഷ് ഭാഗമല്ലെന്നാണു കോളിവുഡ് റിപ്പോര്‍ട്ട്.

Related Stories

No stories found.
Pappappa
pappappa.com