'അന്നായിരുന്നെങ്കിൽ കൊത്തു പൊറോട്ടയാക്കിയേനെ...'; വിജയ്ക്കെതിരെ സത്യരാജ്

സത്യരാജ്,വിജയ്
സത്യരാജ്,വിജയ്ഫോട്ടോ-അറേഞ്ച്ഡ്
Published on

'ജനനായകന്‍' വിഷയത്തില്‍ തമിഴ് സിനിമാലോകത്തു പോരു മുറുകുകയാണ്. ഒരു വശത്ത് ദളപതി വിജയ് യും മറുവശത്ത് ഡിഎംകെ അനുകൂലിയായ മുതിര്‍ന്ന നടന്‍ സത്യരാജും. വിജയ് യുടെ പുതിയ ചിത്രം 'ജനനായകന്‍' നേരിടുന്ന പ്രതിസന്ധികളെ പരിഹസിച്ചുകൊണ്ടാണ് സത്യരാജ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങിയ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ 'സ്റ്റാലിന്‍ അങ്കിള്‍' എന്ന് വിളിച്ചതിനെ സത്യരാജ് രൂക്ഷമായി വിമര്‍ശിച്ചു.

Must Read
ഹൃദയം തകരുന്ന വേദന; 'ജനനായകനി'ലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിച്ച് മമിത ബൈജു
സത്യരാജ്,വിജയ്

പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സത്യരാജിന്റെ വെടിക്കെട്ട് പരിഹാസം. പണ്ട് 'തലൈവ' എന്ന ചിത്രം റിലീസ് ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് വിജയ് മാപ്പ് പറഞ്ഞ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. 'ജയലളിത മാഡത്തെ അന്ന് അദ്ദേഹം 'ജയലളിത ആന്റി' എന്ന് വിളിച്ചിരുന്നെങ്കില്‍ വിജയ് യെ കൊത്തുപൊറോട്ട പോലെ ചതച്ചേനെ. അങ്ങനെയെങ്കില്‍ ഇന്ന് 'നാ റെഡി താന്‍' പാടുന്നതിനു പകരം റോഡരികിലെ മുട്ടപ്പൊറോട്ട പാട്ട് പാടേണ്ടി വരുമായിരുന്നു,' സത്യരാജ് പരിഹസിച്ചു.

'ജനനായകൻ' പോസ്റ്ററിൽ വിജയ്
'ജനനായകൻ' പോസ്റ്ററിൽ വിജയ്അറേഞ്ച്ഡ്

സത്യരാജിന്റെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് സത്യരാജിന്റെ മകന്‍ സിബി സത്യരാജിന്റെ പ്രതികരണമാണ്. അച്ഛന്റെ വാക്കുകളെ തള്ളിക്കളയുന്ന രീതിയില്‍ വിജയ്ക്ക് പിന്തുണയുമായാണ് സിബി എത്തിയത്. 'വിദ്വേഷം പരത്തുന്നവര്‍ക്കു മുന്നില്‍ മൗനം പാലിക്കുന്നതാണു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്നത്' എന്ന് വിജയ് യുടെ ചിത്രം പങ്കുവച്ചുകൊണ്ട് സിബി കുറിച്ചു. സ്വന്തം വീട്ടില്‍ തന്നെ അച്ഛനും മകനും രണ്ട് ചേരിയിലാണോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com