'അതു കേട്ട് അപ്പ ദേഷ്യത്തിലായി': 19-ാം വ​യസിലെ ​സം​ഭ​വ​ത്തെ​പ്പറ്റി ശ്രു​തി ഹാ​സ​ൻ

കമൽഹാസനും മകൾ ശ്രുതി ഹാസനും
കമൽഹാസനും മകൾ ശ്രുതി ഹാസനുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സന്‍റെ മ​ക​ളെ​ന്ന ലേ​ബ​ലി​ൽ മാ​ത്ര​മ​ല്ല, സ്വ​ന്തം ക​ഴി​വ് കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് തന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ താ​ര​മാ​ണ് ശ്രു​തി ഹാ​സ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും എ​പ്പോ​ഴും തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ന​ട​ത്താ​റു​ള്ള ശ്രു​തി, ത​ന്‍റെ 19-ാം വ​യസി​ൽ എ​ടു​ത്ത ഒ​രു തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​ൻ ക​മ​ൽ​ഹാ​സ​ന് ഉ​ണ്ടാ​യ ക​ടു​ത്ത ദേ​ഷ്യ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ആരാധകർക്കിട‍യിൽ ചർച്ചയായത്.

Must Read
'ഒടുവിൽ കാലം എന്ന സംവിധായകൻ വിളിച്ചു; ആ ഫോൺ കോൾ വന്നപ്പോൾ എന്റെ കൈവിറച്ചു'
കമൽഹാസനും മകൾ ശ്രുതി ഹാസനും

പ​ത്തൊമ്പതാം വ​യസി​ൽ പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് അ​ച്ഛ​ൻ ക​രി​യ​റി​ലു​ട​നീ​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം ത​ന്നോ​ട് ദേ​ഷ്യ​പ്പെ​ട്ട​തെ​ന്ന് ശ്രു​തി ഹാ​സ​ൻ വെ​ളി​പ്പെ​ടു​ത്തി. യു​എ​സി​ലെ മ്യൂ​സി​ക് കോ​ളേ​ജ് പ​ഠ​നം നി​ർ​ത്തി താ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങി​യ​ത് അ​പ്പാ​യ്ക്ക് ഒ​ട്ടും സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. സി​നി​മ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും അ​ച്ച​ട​ക്ക​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​മ​ൽ​ഹാ​സ​നെ സം​ബ​ന്ധി​ച്ച് മ​ക​ളു​ടെ ഈ ​തീ​രു​മാ​നം വ​ലി​യ നി​രാ​ശ​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

കമൽഹാസനും ശ്രുതി ഹാസനും
കമൽഹാസനും ശ്രുതി ഹാസനുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'ആ ​സ​മ​യ​ത്ത് അ​പ്പ എ​ന്നോ​ട് ക​ടു​ത്ത ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങു​ന്ന​ത് ശ​രി​യാ​യ തീ​രു​മാ​ന​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു. വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നോ​ട് അ​ദ്ദേ​ഹ​ത്തി​ന് ഒ​ട്ടും യോ​ജി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല'-ശ്രു​തി പറഞ്ഞു.

ശ്രു​തി ഹാ​സ​ൻ
ശ്രു​തി ഹാ​സ​ൻഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

എ​ങ്കി​ലും മ​ക​ളു​ടെ സം​ഗീ​ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശ​ത്തെ പി​ന്നീ​ട് അ​ദ്ദേ​ഹം പി​ന്തു​ണ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ക​മ​ൽ​ഹാ​സ​ൻ ത​ന്നെ തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്ത 'ഹേ ​റാം' എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ചെ​റി​യ വേ​ഷം ചെ​യ്തു​കൊ​ണ്ടാ​ണ് ശ്രു​തി ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

Pappappa
pappappa.com