
'കൂലി'യിൽ രജനികാന്തിനും ആമിർഖാനും നാഗാർജുനയ്ക്കുമൊപ്പം വെള്ളിത്തിര പങ്കിടുന്ന താരപുത്രി ശ്രുതി ഹാസൻ ഏറെ പ്രതീക്ഷയിലാണ്. കൂലിയിലെ 'പ്രീതി' എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചു ശ്രുതി പറഞ്ഞത് ഇങ്ങനെയാണ്: 'എന്നിൽനിന്ന് തികച്ചും വ്യത്യസ്തയായ, എന്നാൽ പല തരത്തിൽ ആഴത്തിൽ ബന്ധമുണ്ടെന്നു തോന്നുന്ന കഥാപാത്രമാണ് പ്രീതി.'
'പ്രീതി എന്നെപ്പോലെയാണെന്ന് തോന്നുന്നില്ല. പക്ഷേ എനിക്ക് അവരുമായി ചില കാര്യങ്ങളിൽ ബന്ധമുണ്ടായിരുന്നു. പല സ്ത്രീകളും ആ ഭാഗങ്ങളുമായി ഇണങ്ങിച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടമാകാൻ കാരണം. പ്രീതി അങ്ങേയറ്റം ഉത്തരവാദിത്തമുള്ളവളും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവളും മറ്റുള്ളവർക്കു പ്രചോദനം നൽകുന്നവളുമാണ്...' ശ്രുതി പറഞ്ഞു.
തൊഴിലിടങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് പ്രീതി എന്ന കഥാപാത്രം. അവർക്കുവേണ്ടി പ്രതികരിക്കുന്ന നട്ടെല്ലുള്ള കഥാപാത്രം.
കൂലി ഓഗസ്റ്റ് 14ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരുടെ 'വാർ -2' എന്ന ചിത്രവുമായി ബോക്‌സ് ഓഫീസിൽ 'കൂലി' മത്സരിക്കും. ആഗോള റിലീസ് ആണ് 'കൂലി'ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.