'ആതി ഇവ യാരാ...'; സൂര്യ-നസ്രിയ-ജിത്തുമാധവൻ ചിത്രം 'സീനി'ലെ ലിറിക്കൽ വീഡിയോ എത്തി

സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്
സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'സീനി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആതി ഇവ യാരാ' എന്നു തുടങ്ങുന്ന ലിറിക്കല്‍ ഗാനത്തിലൂടെ ചിത്രത്തിലെ നസ്രിയ നസീമിന്റെ ഫസ്റ്റ് ലുക്ക് ലൊക്കേഷന്‍ ദൃശ്യങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Must Read
ഇത് 'സീൻ' മാറ്റും; ആവേശവും രോമാഞ്ചവുമുയർത്തി സൂര്യ-ജിത്തുമാധവൻ ചിത്രത്തിന്റെ ടീസർ
സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്

സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഫാസ്റ്റ് ട്രാക്ക് ഗാനം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും രാജ്പ്രിയനാണ്. തെലുങ്കില്‍ 'അമ്മോ ഇത് എവരാ' എന്ന പേരിലാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. സാധാരണ കണ്ടുവരുന്ന റൊമാന്റിക്-കോമഡി കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വീഡിയോ ഗെയിം ക്യാരക്ടറിനെ അനുസ്മരിപ്പിക്കുന്ന വേഗതയേറിയ സ്‌റ്റൈലിഷ് ലുക്കിലാണ് നസ്രിയ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്
സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'ആവേശം' എന്ന വന്‍ വിജയ ചിത്രത്തിനുശേഷം ജിത്തു മാധവന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ നടന്‍ നസ്‌ലിനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനീത് അഗസ്റ്റിന്‍ ഛായാഗ്രഹണവും അജ്മല്‍ സാബു എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്
സീനിലെ 'ആതി ഇവ യാരാ'​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സൂര്യയും ജ്യോതികയും ചേര്‍ന്ന് 2ഡി എന്റര്‍ടെയ്ന്‍മെന്റ്, ഴഗരം സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 'സീന്‍' നവംബര്‍ ആറിനു തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Pappappa
pappappa.com