'ഓരോനടിയുടെയും സ്വപ്നതുല്യനായ സംവിധായകൻ': രാജ്കുമാർ പെരിയസ്വാമിയെപ്പറ്റി സായ് പല്ലവി

'ഓം' ഓഡിയോ ലോഞ്ചിൽ സായ് പല്ലവിയും രാജ്കുമാർ പെരിയസ്വാമിയും
'ഓം' ഓഡിയോ ലോഞ്ചിൽ സായ് പല്ലവിയും രാജ്കുമാർ പെരിയസ്വാമിയുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തെ​ന്നി​ന്ത്യ​ൻ താ​രം സാ​യി പ​ല്ല​വി, സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കുക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​. ധ​നു​ഷും മ​മ്മൂ​ട്ടി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന 'ഓം' ​എ​ന്ന ചി​ത്ര​ത്തി​ൽ ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​മാ​ണു സാ​യ് പ​ല്ല​വി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​വാ​ൻ ത​നി​ക്കേ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ൽ​കി​യ​ത് സം​വി​ധാ​യ​ക​നാ​ണെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

Must Read
'ഐ ആം റണ്ണിങ് ദിസ് ഓപ്പറേഷൻ...ആന്റ് ദിസ് ഓപ്പറേഷൻ വിൽ ബി നോൺ ആസ് ഓം...'
'ഓം' ഓഡിയോ ലോഞ്ചിൽ സായ് പല്ലവിയും രാജ്കുമാർ പെരിയസ്വാമിയും

ഓ​രോ ന​ടി​യു​ടെ​യും സ്വ​പ്ന​തു​ല്യ​നാ​യ സം​വി​ധാ​യ​ക​നെ​ന്നാ​ണ് രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യെ സാ​യി പ​ല്ല​വി വി​ശേ​ഷി​പ്പി​ച്ച​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ള​രെ കൃ​ത്യ​ത​യോ​ടെ​യും ആ​ഴ​ത്തി​ലും രൂ​പ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്നും, ഒ​പ്പ​മു​ള്ള അ​ഭി​നേ​താ​ക്ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ക്കിങ് ശൈ​ലി​ക്ക് സാ​ധി​ക്കു​മെ​ന്നും സാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഓം' എ​ന്ന ചി​ത്ര​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ ഫ​സ്റ്റ് ഗ്ലിം​പ്സിൽ നിന്ന്
'ഓം' എ​ന്ന ചി​ത്ര​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ ഫ​സ്റ്റ് ഗ്ലിം​പ്സിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യെ​ത്തി വ​ലി​യ വി​ജ​യം നേ​ടി​യ 'അ​മ​ര​ൻ' എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'ഓം'. ​വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.