'ഇനി വിശ്രമമില്ലാതെ അധ്വാനിക്കും,സ്വാമിയേ ശരണമയ്യപ്പാ': അയ്യപ്പസന്നിധിയിൽ രവിമോഹൻ

രവി മോഹൻ ശബരിമല സന്നിധാനത്ത്
രവി മോഹൻ ശബരിമല സന്നിധാനത്ത്ഫോട്ടോ-അറേ‍ഞ്ച്ഡ്
Published on

ജീവിതത്തിലെ കനല്‍വഴികള്‍ കടന്ന്, ആത്മീയതയുടെ ശാന്തതയിലേക്ക് മനസ് പാകപ്പെടുത്തി തെന്നിന്ത്യന്‍ താരം രവി മോഹന്‍ വീണ്ടും വെള്ളിത്തിരയിലേക്കു തിരിച്ചെത്തുന്നു. കുടുംബജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളും വ്യക്തിപരമായ വിഷമഘട്ടങ്ങളും പത്രസമ്മേളനത്തില്‍ പൊട്ടിക്കരച്ചിലായി മാറിയപ്പോള്‍, സിനിമാലോകവും ആരാധകരും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. അതിനുശേഷമുണ്ടായ ഒരു മാസത്തെ നിശബ്ദതയ്ക്കും താതാത്കാലിക ഇടവേളയ്ക്കും ഒടുവിലാണു താരം ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ മനസുതുറന്നിരിക്കുന്നത്.

Must Read
തിരുവനന്തപുരത്ത് ശബരിമലയുടെ പടുകൂറ്റന്‍ സെറ്റ്; 'ഹരിവരാസന'വുമായി സൈജുകുറുപ്പ്
രവി മോഹൻ ശബരിമല സന്നിധാനത്ത്

മാലയിട്ട്, കഠിന വ്രതാനുഷ്ഠാനങ്ങളോടെ മലകയറി അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് രവി മോഹന്‍ തന്റെ പുതിയ വിശേഷങ്ങളും തിരിച്ചുവരവിന്റെ ആവേശവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ശബരിമല തീര്‍ഥാടനത്തിനുശേഷം തന്റെ ഉള്ളിലെ പോസിറ്റിവിറ്റിയെക്കുറിച്ചും ആരാധകര്‍ നല്‍കിയ പിന്തുണയെക്കുറിച്ചും വൈകാരികമായ കുറിപ്പാണ് താരം പങ്കുവെച്ചത്.

രവി മോഹൻ 'പൊന്നിയൻ ശെൽവനി'ൽ
രവി മോഹൻ 'പൊന്നിയൻ ശെൽവനി'ൽഫോട്ടോകടപ്പാട്-ഐഎംഡിബി

'എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി ഇനി വിശ്രമമില്ലാതെ അധ്വാനിക്കും... ഓരോ ദിവസവും ഞാന്‍ കൂടുതല്‍ കരുത്തനായി മാറുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എനിക്കായി പ്രാര്‍ഥിച്ച, ഒപ്പംനിന്ന ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും വേണ്ടി സിനിമാലോകത്ത് ഇനി ഞാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യും. എന്റെ ആരാധകര്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍, എന്നെ നയിക്കുന്ന ദൈവാനുഗ്രഹത്തിനും കടപ്പെട്ടിരിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ'-രവി മോഹന്‍ കുറിച്ചു.

രവി മോഹൻ
രവി മോഹൻ ഫോട്ടോകടപ്പാട്-ഐഎംഡിബി

വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കരിയറിനെ ബാധിക്കുമെന്ന വാര്‍ത്തകള്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് താരത്തിന്റെ ഈ വാക്കുകള്‍. വെറും തിരിച്ചുവരവ് മാത്രമല്ല, ബോക്‌സ് ഓഫീസിനെ ഉളക്കിമറിക്കാന്‍ പോന്ന വമ്പന്‍ ചിത്രങ്ങളാണ് രവി മോഹന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രേക്ഷകരും സിനിമാലോകവും ഒരേപോലെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍ ചിത്രം 'ജീനി' റിലീസിന് തയാറെടുക്കുകയാണ്. ഇതുകൂടാതെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'കരാട്ടെ ബാബു' എന്ന ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.

വീഴ്ചകളില്‍ തളരാതെ, ആത്മവിശ്വാസത്തോടെയും ഈശ്വരവിശ്വാസത്തോടെയും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുന്ന രവി മോഹന് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം വലിയ വരവേല്പാണ് കാത്തുവെച്ചിരിക്കുന്നത്.

Pappappa
pappappa.com