തിരുവനന്തപുരത്ത് ശബരിമലയുടെ പടുകൂറ്റന്‍ സെറ്റ്; 'ഹരിവരാസന'വുമായി സൈജുകുറുപ്പ്

സൈജു കുറുപ്പ്,'ഹരിവരാസനം'ടൈറ്റിൽ പോസ്റ്റർ
സൈജു കുറുപ്പ്,'ഹരിവരാസനം'ടൈറ്റിൽ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'മോഹിനിയാട്ട'ത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഹരിവരാസനം'എന്നു പേരിട്ടിരിക്കുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മിക്കുന്നത്.

Must Read
ഇന്ദ്രന്‍സ് ജീവിതം തുറന്നുപറയുമ്പോള്‍ പുതുതലമുറയ്ക്ക് പഠിക്കാനുള്ളത്...
സൈജു കുറുപ്പ്,'ഹരിവരാസനം'ടൈറ്റിൽ പോസ്റ്റർ

'സാള്‍ട്ട് മാംഗോ ട്രീ', 'തൃശൂര്‍ പൂരം' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോ. അമ്പാടി കെ. ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്.

'ഹരിവരാസനം'ടൈറ്റിൽ പോസ്റ്റർ
'ഹരിവരാസനം'ടൈറ്റിൽ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ജൂലായില്‍ തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിക്കും. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നാകുമെന്നാണ് അണിയറപ്രവര്‍ത്തകർ പറയുന്നത്.

Pappappa
pappappa.com