പത്മയുടെ ഹീറോയിസത്തിന് രജനിയുടെ സമ്മാനം സ്വർണമാല

ചെന്നൈയിലെ ശുചീകരണത്തൊഴിലാളി പത്മയെ രജനികാന്ത് വീട്ടിലേക്ക് ക്ഷണിച്ച് ആദരിച്ചപ്പോൾ
ചെന്നൈയിലെ ശുചീകരണത്തൊഴിലാളി പത്മയെ രജനികാന്ത് വീട്ടിലേക്ക് ക്ഷണിച്ച് ആദരിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്
Published on

സിനിമയിലെ മാസ് ഡയലോഗുകളേക്കാള്‍ വലിയ കൈയടിക്ക് അര്‍ഹനായിരിക്കുകയാണ് സൂപ്പര്‍താരം തലൈവര്‍ രജനികാന്ത്. ഒരു 'റിയല്‍ ലൈഫ്' നായികയെ ആദരിച്ചതാണ് പുതിയ വാര്‍ത്ത. ചെന്നൈയിലെ തെരുവുകളില്‍ ശുചീകരണ ജോലി ചെയ്യുന്ന പത്മ എന്ന സ്ത്രീയാണ് ഇന്ന് തമിഴ്‌നാടിന്റെയും തലൈവരുടെയും താരം. ലക്ഷങ്ങളുടെ സ്വര്‍ണം കൈയില്‍ കിട്ടിയിട്ടും അത് ഉടമസ്ഥനു തിരികെ നല്‍കിയ പത്മയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ലോകം വണങ്ങുകയാണ്.

Must Read
ബസ് കണ്ടക്ടറില്‍നിന്ന് ആഗോള സൂപ്പര്‍സ്റ്റാറിലേക്ക്; ‌ 'തലൈവര്‍' ആത്മകഥ എഴുതുന്നു
ചെന്നൈയിലെ ശുചീകരണത്തൊഴിലാളി പത്മയെ രജനികാന്ത് വീട്ടിലേക്ക് ക്ഷണിച്ച് ആദരിച്ചപ്പോൾ

ചെന്നൈ ടി നഗറിലെ തിരക്കേറിയ വീഥികളില്‍ ജോലി ചെയ്യുന്നതിനിടയിലാണ് പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍! സാധാരണക്കാരനായ ഏതൊരാളെയും പ്രലോഭിപ്പിക്കാവുന്ന ലക്ഷങ്ങളുടെ സ്വര്‍ണം കിട്ടിയിട്ടും പത്മയുടെ മനസില്‍ തെളിഞ്ഞത് സത്യസന്ധത മാത്രമായിരുന്നു. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തതോടെ ആ ആഭരണങ്ങള്‍ ഉടമസ്ഥരുടെ കൈകളില്‍ സുരക്ഷിതമായി എത്തി.

ഈ വാര്‍ത്തയറിഞ്ഞ രജനികാന്ത് പത്മയെ തന്റെ ചെന്നൈയിലെ വസതിയിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു. പത്മയുടെ നിസ്വാര്‍ഥമായ പ്രവൃത്തിയെ അഭിനന്ദിച്ച താരം, അവര്‍ക്ക് സ്വര്‍ണമാല സമ്മാനമായി നല്‍കുകയും ചെയ്തു. 'സിനിമയില്‍ നമ്മള്‍ കാണുന്ന ഹീറോയിസം ജീവിതത്തില്‍ കാണിച്ച വ്യക്തിയാണ് പത്മ...' എന്ന് അദ്ദേഹം ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പത്മയെ നേരിട്ട് വിളിച്ച് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കി ആദരിച്ചിരുന്നു.

ചെന്നൈയിലെ ശുചീകരണത്തൊഴിലാളി പത്മയും കുടുംബാം​ഗങ്ങളും രജനികാന്തിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ
ചെന്നൈയിലെ ശുചീകരണത്തൊഴിലാളി പത്മയും കുടുംബാം​ഗങ്ങളും രജനികാന്തിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽഫോട്ടോ-അറേഞ്ച്ഡ്

വെറും പണമോ പ്രശസ്തിയോ മാത്രമല്ല, നന്മയുള്ള മനുഷ്യരെ തേടിപ്പിടിച്ച് അംഗീകരിക്കുക എന്നത് രജനികാന്തിന്റെ ജീവിതശൈലിയുടെ ഭാഗമാണ്. കഴിഞ്ഞ ജനുവരി 25-ന് മധുരയില്‍ നിന്നുള്ള തന്റെ കടുത്ത ആരാധകനായ രജനി ശേഖറെയും അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് വിശപ്പടക്കാന്‍ വെറും അഞ്ചു രൂപയ്ക്കാണ് ശേഖര്‍ തന്റെ കടയില്‍ പൊറോട്ട വില്‍ക്കുന്നത്. ശേഖറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആദരമായി അദ്ദേഹത്തിനും തലൈവര്‍ സ്വര്‍ണമാല സമ്മാനിച്ചിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'-ന്റെ ചിത്രീകരണ തിരക്കിലാണ് തലൈവര്‍. അതിനുശേഷം കമല്‍ഹാസന്‍ നിര്‍മിച്ച് സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി, സാധാരണക്കാരന്റെ നന്മയെ തിരിച്ചറിയുന്ന ഒരു വലിയ മനുഷ്യനായി രജനികാന്ത് വീണ്ടും പ്രേക്ഷകമനസുകളില്‍ നിറയുകയാണ്.

Related Stories

No stories found.
Pappappa
pappappa.com