'ബാഷ'യിലെ സീനല്ല,ഒറിജിനൽ..! ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോയിലെത്തി രജനി

ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോറിക്ഷയിലെത്തിയ രജനികാന്ത്
ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോറിക്ഷയിലെത്തിയ രജനികാന്ത്എക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്
Published on: 

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എളിമയും ലാളിത്യവും വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. 'ധര്‍മന്‍' എന്ന സിനിമയുടെ മൈസൂരുവിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചേരുന്ന രജനികാന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Must Read
'ധർമൻ' സസ്പെൻസ് പൊളിച്ച് റാഷി ഖന്ന;ചർച്ചയായതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു
ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോറിക്ഷയിലെത്തിയ രജനികാന്ത്

ലൊക്കേഷനില്‍ കാത്തുനിന്ന ആരാധകരും നാട്ടുകാരും അപ്രതീക്ഷിതമായി ഓട്ടോയില്‍ എത്തിയ തലൈവരെ കണ്ടപ്പോള്‍ ആവേശത്തിലായി. ഓട്ടോയില്‍ നിന്നിറങ്ങിയ രജനികാന്ത് തികഞ്ഞ സന്തോഷത്തോടെ ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചശേഷമാണ് സെറ്റിലേക്ക് പോയത്.

രജനികാന്ത് ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോറിക്ഷയിലെത്തുന്നതിന്റെയും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ
രജനികാന്ത് ഷൂട്ടിങ് സെറ്റിലേക്ക് ഓട്ടോറിക്ഷയിലെത്തുന്നതിന്റെയും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്

അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍' നിര്‍മിക്കുന്നത് കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സിമ്രാന്‍, റാഷി ഖന്ന, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Pappappa
pappappa.com