'ധർമൻ' സസ്പെൻസ് പൊളിച്ച് റാഷി ഖന്ന;ചർച്ചയായതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിനും റാം പോത്തിനേനിക്കുമൊപ്പം റാഷി ഖന്ന
ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിനും റാം പോത്തിനേനിക്കുമൊപ്പം റാഷി ഖന്ന
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി അ​ശ്വ​ത് മാ​രി​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ധ​ർ​മ​ൻ' എ​ന്ന സി​നി​മ​യി​ൽ തെ​ലു​ങ്ക് താ​രം റാം ​പോത്തി​നേ​നി​യും ഭാ​ഗ​മാ​കു​ന്നു​വെ​ന്ന് അഭ്യൂഹങ്ങൾ ശരിവെച്ച് ലൊക്കേഷൻ ചിത്രം. ധർമനിൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ന​ടി റാഷി ഖ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തിലൂടെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

Must Read
ബോളിവുഡ് ബ്ലാക്ക് ലേഡി
ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിനും റാം പോത്തിനേനിക്കുമൊപ്പം റാഷി ഖന്ന

മൈ​സൂ​രുവിൽ ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ര​ജ​നി​കാ​ന്ത്, റാം ​പോ​ത്തി​നേ​നി എ​ന്നി​വ​ർ​ക്കൊ​പ്പം എ​ടു​ത്ത ചിത്രമാ​ണ് റാഷി ഖ​ന്ന ഇ​ൻ​സ്റ്റഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. 'ര​ജ​നി സാ​റി​നും റാ​മി​നു​മൊ​പ്പം പു​ല​ർ​ച്ചെ​യു​ള്ള വ​ർ​ക്കൗ​ട്ടു​ക​ൾ ' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചിത്രം പ​ങ്കു​വെ​ച്ച​ത്.

രജനിക്കൊപ്പം റാം ​പോ​ത്തി​നേ​നി​യു​ടെ സാ​ന്നി​ധ്യം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ൻ ച​ർ​ച്ച​യാ​യ​തോ​ടെ റാഷി ഖ​ന്ന ഈ ​പോ​സ്റ്റ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നോ​ട​കം ത​ന്നെ ചി​ത്ര​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞിരുന്നു.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിനും റാം പോത്തിനേനിക്കുമൊപ്പം റാഷി ഖന്ന
ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിനും റാം പോത്തിനേനിക്കുമൊപ്പം റാഷി ഖന്ന

രജനിയും റാം പോത്തിനേനിയും 'ധർമനി'ൽ നേർക്കുനേർ വരുന്നു എന്നത് കോളിവുഡിലും ടോളിവുഡിലും നേരത്തെ തന്നെ പടർന്ന വാർത്തയാണ്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോ​ഗികസ്ഥിരീകരണമുണ്ടായിട്ടില്ല. പക്ഷേ ഇരുവർക്കുമൊപ്പമുള്ള ഫോട്ടോ റാഷി ഖന്ന പങ്കുവെച്ചതോടെ ഈ സസ്പെൻസ് പൊളിഞ്ഞു.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന്
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണോ അ​തോ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യാ​ണോ റാം ​എ​ത്തു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ക​മ​ൽഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ട​ർ​മ​റി​ക് മീ​ഡി​യ​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സി​മ്രാ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

Pappappa
pappappa.com