വീടിനെ അനാഥാലയവും സ്കൂളുമാക്കി,അനാഥക്കുട്ടിയെ അധ്യാപികയാക്കി-ഇതു താൻഡാ രാഘവ ലോറൻസ്

രാഘവ ലോറൻസ്
രാഘവ ലോറൻസ്ഫോട്ടോ-ഫേസ്ബുക്ക്
Published on

'മ​നു​ഷ്യ​സ്‌​നേ​ഹി' എ​ന്ന വാ​ക്കി​ന്‍റെ പ​ര്യാ​യ​മാ​യി രാ​ഘ​വ ലോ​റ​ൻ​സ് എന്നു പറയാം, തീർച്ചയായും! ത​മി​ഴ് ന​ട​നും നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും കൊ​റി​യോ​ഗ്രാ​ഫ​റുമായ ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. സിനിമയിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു ഭാഗം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലോറൻസ് വിനിയോഗിക്കുന്നു. ലോറൻസ് മാത്രമല്ല, കുടുംബവും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്.

ഇപ്പോൾ രാഘവ ലോറൻസ് തന്‍റെ ആദ്യ വീട് കുട്ടികൾക്കുള്ള സൗജന്യ സ്കൂളാക്കി മാറ്റിയിരിക്കുന്നു. ലോറൻസിന്‍റെ വ​രാ​നി​രി​ക്കു​ന്ന ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​യ 'കാ​ഞ്ച​ന 4' ന് ​മു​ൻ​കൂ​ർ ആ​യി ല​ഭി​ച്ച പണം ഉ​പ​യോ​ഗി​ച്ചാണ് സൗജ്യന്യവിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്തുന്നത്. സ്കൂളിൽ നിയമിച്ച ആദ്യ അധ്യാപികയും വാർത്തയിൽ ഇടംനേടി. തന്‍റെ വീട്ടിൽ വളർന്ന, വിദ്യാഭ്യാസം പൂർത്തിയാക്കിയ വേളാങ്കണ്ണി എന്ന യുവതിയെയാണ് ലോറൻസ് സ്കൂളിൽ ആദ്യ അധ്യാപികയായി നിയമിച്ചത്. നൃത്ത സംവിധായകനായി പ്രവർത്തിക്കുമ്പോൾ ലഭിച്ച വരുമാനം കൊണ്ട് ചെന്നൈയിൽ വാങ്ങിച്ച വീട് പിന്നീട് താരം അനാഥമന്ദിരമാക്കി മാറ്റിയിരുന്നു. വാടകവീട്ടിലേക്കു മാറിക്കൊണ്ടാണ് താരം അനാഥർക്കായി വീടുനൽകിയത്. അവിടെ വളർന്ന പെൺകുട്ടിയാണ് വേളാങ്കണ്ണി.

രാഘവ ലോറൻസ്
രജനിസാർ....ഉൻപേര് പടയപ്പ!!

പുതിയ വിശേഷം തന്നെ സ്നേഹിക്കുന്നവർക്കായി എ​ക്സ് ടൈം​ലൈ​നി​ൽ ലോറൻസ് പങ്കിട്ടു. വീ​ഡി​യോ ക്ലി​പ്പ് പോ​സ്റ്റ് ചെ​യ്ത ന​ട​ൻ ഇ​ങ്ങ​നെ എ​ഴു​തി- 'നി​ങ്ങ​ളു​മാ​യി പുതിയ വിശേഷങ്ങൾ പ​ങ്കി​ടു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. 'കാ​ഞ്ച​ന 4' ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. നി​ങ്ങ​ളി​ൽ പ​ല​ർ​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ, എന്‍റെ സി​നി​മ​ക​ളുടെ പ്രതിഫലം ല​ഭി​ക്കു​മ്പോ​ഴെ​ല്ലാം ഞാ​ൻ എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​രു പു​തി​യ സാ​മൂ​ഹി​കസം​രം​ഭം ആ​രം​ഭി​ക്കു​ന്നു. ഇ​ത്ത​വ​ണ, എന്‍റെ ആ​ദ്യ​ത്തെ വീ​ട് കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ സ്കൂ​ളാ​ക്കി മാ​റ്റുകയാണ്. എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.'-രാ​ഘവ ലോറൻസിന്റെ വാക്കുകൾ.

രാഘവ ലോറൻസ്, സ്കൂളിലെ ആദ്യ അധ്യാപികയായ വേളാങ്കണ്ണിക്കൊപ്പം
രാഘവ ലോറൻസ്, സ്കൂളിലെ ആദ്യ അധ്യാപികയായ വേളാങ്കണ്ണിക്കൊപ്പംഫോട്ടോ-അറേഞ്ച്ഡ്

'ഞാ​ൻ നി​യ​മി​ക്കു​ന്ന ആ​ദ്യ ടീച്ചർ എ​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ന്ന കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​ണ് എ​ന്ന​താ​ണ് എ​ന്നെ കൂ​ടു​ത​ൽ സ​ന്തോ​ഷി​പ്പി​ക്കു​ക​യും അ​ഭി​മാ​നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​ൾ വ​ള​ർ​ന്നു. വി​ദ്യാ​ഭ്യാ​സം നേ​ടി. അധ്യാപികയായി. ​പു​തി​യ സം​രം​ഭ​ത്തി​ന് നി​ങ്ങ​ളു​ടെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും ഞാ​ൻ തേ​ടു​ന്നു... നി​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ചെ​യ്ത​തു​പോ​ലെ എ​ന്നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.'- താരം കുറിച്ചു.

ജീവകാരുണ്യമേഖലയിൽ സജീവ ഇടപെടുന്ന താരം, കഴിഞ്ഞ ആഴ്ച ഉ​പ​ജീ​വ​ന​ത്തി​നാ​യി ട്രെ​യി​നു​ക​ളി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​റ്റി​രു​ന്ന വൃ​ദ്ധദ​മ്പ​തി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. 'മാറ്റം' എ​ന്ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെയും രാ​ഘ​വ ലോ​റ​ൻ​സ് അശരണർക്ക് അഭയകേന്ദ്രമാകുന്നു.

Related Stories

No stories found.
Pappappa
pappappa.com