'എനിക്ക് ഭയമാണ്, കച്ചവടഫോർമുല സിനിമകൾ ഇനി ചെയ്യില്ല': നിലപാട് വ്യക്തമാക്കി മാധവന്‍

ആർ.മാധവൻ
ആർ.മാധവൻകടപ്പാട്-ഫേസ്ബുക്ക്
Published on

കരിയറിന്റെ തുടക്കകാലത്ത്, തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും തനിക്ക് വലിയ ജനപ്രീതി നേടിത്തന്ന തരത്തിലുള്ള ഫോര്‍മുല കൊമേഴ്‌സ്യല്‍ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി നടന്‍ ആര്‍. മാധവന്‍. ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്.

Must Read
ഇതു മാധവനോ..!; ഇന്ത്യൻ എഡിസൺ ജി.ഡി. നായിഡുവിന്റെ ബയോപിക് ട്രെയിലര്‍ പുറത്ത്
ആർ.മാധവൻ

ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്താല്‍ അത് ഹിറ്റാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, എന്നാല്‍ ഭാവിയില്‍ തന്റെ സിനിമാജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ആളുകള്‍ തന്നെ എങ്ങനെ ഓര്‍ക്കണം എന്ന കാര്യത്തില്‍ തനിക്ക് ഭയമുണ്ടെന്നും താരം പറഞ്ഞു.

അര്‍ഥശൂന്യമായ സിനിമകളോ ചോക്ലേറ്റ് ബോയ് വേഷങ്ങളോ ചെയ്ത് മുന്നോട്ട് പോകുന്നതിനേക്കാള്‍, ജീവിതാനുഭവങ്ങളില്‍നിന്ന് രൂപപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നാല്‍ ഒരു നടനെന്ന നിലയില്‍ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതായും മാധവന്‍ വ്യക്തമാക്കി.

ആർ.മാധവൻ
ആർ.മാധവൻകടപ്പാട്-ഫേസ്ബുക്ക്

ഇന്നത്തെ പ്രേക്ഷകര്‍ ലോകകാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നും, അതുകൊണ്ട് തന്നെ അര്‍ഥവത്തായ കഥകള്‍ പറയുന്ന തിരക്കഥാകൃത്തുക്കള്‍ക്കൊപ്പമാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസിനൊരുങ്ങുന്ന 'ജിഡിഎന്‍' ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ ഭാഗമാണെന്നും മാധവന്‍ പറഞ്ഞു.

Pappappa
pappappa.com