27 വര്‍ഷത്തിനുശേഷം ആ ഡാൻസ് കോംബോ വീണ്ടും; 'കമല്‍ ശ്രീദേവി'യിൽ പ്രഭുദേവയും സിമ്രാനും

പ്രഭുദേവ, സിമ്രാൻ
പ്രഭുദേവ, സിമ്രാൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത താരങ്ങളായ പ്രഭുദേവയും സിമ്രാനും 27 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്നു. 'കമല്‍ ശ്രീദേവി' എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ജനപ്രിയ കോംബോ തിരിച്ചെത്തുന്നത്. 1999-ല്‍ പുറത്തിറങ്ങിയ 'ടൈം' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

Must Read
ജയറാമും സിമ്രാനും ഒന്നിക്കുന്നു; ആഘോഷത്തോടെ ചടങ്ങുകൾ
പ്രഭുദേവ, സിമ്രാൻ

സൗന്ദര്യ രജനികാന്ത് തന്റെ സിയോണ്‍ ഫിലിംസിന്റെ ബാനറിലും, എംആര്‍പി എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ പാസിലിയന്‍ നസറേത്ത്, മഹേഷ് രാജ് പാസിലിയന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ കൃഷ്ണാനന്ദ് കൊട്ടാരപ്പട്ടുവാണ് സംവിധായകൻ. ചെന്നൈയിലും മൂന്നാറിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഇതൊരു വ്യത്യസ്തമായ പ്രണയകഥയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

'കമല്‍ ശ്രീദേവി' ടൈറ്റിൽ പോസ്റ്റർ
'കമല്‍ ശ്രീദേവി' ടൈറ്റിൽ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ചിത്രത്തില്‍ പ്രഭുദേവയ്ക്കും സിമ്രാനും പുറമെ മിഥുന്‍ ജയ്ശങ്കറും സ്‌നേഹയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും രാജാ ആറുമുഖം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

മാസ് ഡാന്‍സ് പ്രകടനങ്ങളിലൂടെയും അഭിനയത്തിലൂടെയും തൊണ്ണൂറുകളില്‍ ആരാധകരെ കീഴടക്കിയ പ്രഭുദേവയും സിമ്രാനും വീണ്ടും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

Pappappa
pappappa.com