ജയറാമും സിമ്രാനും ഒന്നിക്കുന്നു; ആഘോഷത്തോടെ ചടങ്ങുകൾ

പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനും
പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

മലയാളി-തമിഴ് പ്രേക്ഷകരുടെ മനസില്‍ ഇന്നും ചിരിയും ആകാംക്ഷയും നിറയ്ക്കുന്ന ചിത്രമാണ് 'പഞ്ചതന്ത്രം'. കമലഹാസനൊപ്പം ജയറാമും സിമ്രാനും തകര്‍ത്തഭിനയിച്ച കോമഡി എന്റര്‍ടെയ്നര്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, അതിലെ കഥാപാത്രങ്ങളും രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, ആ അവിസ്മരണീയമായ കോമ്പിനേഷന്‍ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്.

Must Read
'അന്‍ബേ അന്‍ബേ കൊല്ലാതെ...' തമിഴകം വീണ്ടും പ്രശാന്തിനൊത്ത് ചുവടുവയ്ക്കുന്നു
പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനും

എസ്.വൈ. ഗൗതം രാജ് സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ജയറാം-സിമ്രാൻ ജോഡികളുടെ മടങ്ങിവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോ ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നത്. മുമ്പ് ഒന്നിച്ചപ്പോഴൊക്കെ മികച്ച സ്ക്രീൻ കെമിസ്ട്രി സമ്മാനിച്ച ഇരുവരും, പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.

പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനും
പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

'രാക്ഷസി', 'കഴുവേത്തി മൂര്‍ക്കന്‍' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം രാജ് ഒരുക്കുന്ന ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് സംസാരിക്കുന്നത്. 90-കളിലെ തലമുറയും ഇന്നത്തെ ജനറേഷന്‍ കുട്ടികളും തമ്മിലുള്ള ബന്ധത്തിലെ രസകരമായ കാഴ്ചകളും വൈകാരിക നിമിഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളുടെ ചിന്താഗതികള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളെ ഹാസ്യത്തില്‍ ചാലിച്ചാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനും ആര്യയ്ക്കും അണിയറപ്രവർത്തകർക്കുമൊപ്പം
പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ജയറാമും സിമ്രാനും ആര്യയ്ക്കും അണിയറപ്രവർത്തകർക്കുമൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

നടന്‍ ആര്യയുടെ ദ് ഷോ പീപ്പിള്‍ അവതരിപ്പിക്കുന്ന ചിത്രം കെ. വിജയ് പാണ്ഡി, ഷാന്‍ജന്‍ ജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ദീപക് ഛായാഗ്രഹണവും അച്ചു രാജാമണി സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ആഘോഷത്തോടെയാണു നടന്നത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ജയറാം-സിമ്രാന്‍ കൂട്ടുകെട്ട് തിയേറ്ററുകളില്‍ പഴയ ആ പഴയ മാജിക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണു കോളിവുഡ്.

Pappappa
pappappa.com