

ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസതാരം രജനികാന്തിന്റെ 75-ാം പിറന്നാളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. 'തലൈവർ' എന്ന് സ്നേഹപൂർവം വിളിക്കപ്പെടുന്ന ഇതിഹാസ നടൻ, തന്റെ പ്രകടനങ്ങളിലൂടെയും വ്യത്യസ്ത ശൈലിയിലൂടെയും തലമുറകളെ പ്രചോദിപ്പിക്കുന്ന സവിശേഷവ്യക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'75-ാം ജന്മദിനത്തിൽ ആദരണീയനായ രജനികാന്തിന് ആശംസകൾ. തലമുറകളെ പ്രചോദിക്കുന്ന നടൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചു. ചലച്ചിത്ര ലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർഥിക്കുന്നു...'പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങൾ നടത്തുകയാണ്. ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.