ചിരിച്ചൊരു പരുവമാകും; ജയറാം-ഉര്‍വശി ചിത്രം 'പരിമള ആന്‍ഡ് കോ' ജൂണ്‍ അഞ്ചിന്

'പരിമള ആന്‍ഡ് കോ' പോസ്റ്റർ
'പരിമള ആന്‍ഡ് കോ' പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്‌ക്രീന്‍ കോംബോ, ജയറാമും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം, 'പരിമള ആന്‍ഡ് കോ' ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. നീണ്ട ഇടവേളയ്ക്കുശേഷം ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രശസ്ത സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കുന്ന തമിഴ് ചിത്രം ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Must Read
ആ ചിരിക്ക് പിന്നിലെ കണ്ണീര്‍ക്കടൽ; ഉര്‍വശിയുടെ കാല്‍ തൊട്ടുതൊഴുത് ജയറാം
'പരിമള ആന്‍ഡ് കോ' പോസ്റ്റർ

ക്രൈം കോമഡി ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടൈറ്റില്‍ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു ഫണ്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. ജയറാമിനും ഉര്‍വശിക്കും പുറമെ മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും, പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

നിത്യ മേനന്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പാണ്ഡിരാജ് ഒടുവില്‍ സംവിധാനം ചെയ്ത 'തലൈവന്‍ തലൈവി' ബോക്‌സ് ഓഫീസില്‍ 100 കോടിയിലധികം രൂപ വാരിക്കൂട്ടി വലിയ വിജയം നേടിയിരുന്നു. ഈ വമ്പന്‍ വിജയത്തിനുശേഷമെത്തുന്ന പാണ്ഡിരാജ് ചിത്രം എന്നതും 'പരിമള ആന്‍ഡ് കോ'യുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

Pappappa
pappappa.com