

തമിഴകത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കവിനും ആദ്യമായി ഒന്നിച്ച റൊമാന്‍റിക് കോമഡി ചിത്രം 'ഹായ്' തിയേറ്ററുകളിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ഓഗസ്റ്റ് 28-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനത്തിൽ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്‍റെ കണക്കനുസരിച്ച്, ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് 1.25 കോടി രൂപ നെറ്റ് കളക്ഷൻ (ഗ്രോസ് 1.44 കോടി) സ്വന്തമാക്കി. 'ടോക്സിക്' ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ മത്സരത്തിനിടയിലും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച ജനശ്രദ്ധ നേടാൻ സാധിച്ചു.
ലോകേഷ് കനകരാജിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഹായ്'. റൗഡി പിക്ചേഴ്സിന്‍റെ ബാനറിൽ നയൻതാര,വിഗ്നേഷ് ശിവൻ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദാദാ, കിസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജെൻ മാർട്ടിനാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെയും കവിന്‍റെയും മികച്ച കെമിസ്ട്രിയും തമാശയും പ്രണയവും സമന്വയിപ്പിച്ച അവതരണവുമാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം.