തെന്നിന്ത്യ പിടിക്കാന്‍ മൈത്രി മൂവി മേക്കേഴ്‌സും ലോകേഷ് കനകരാജിന്റെ 'ജി സ്‌ക്വാഡും'

മൈത്രി മൂവി മേക്കേഴ്‌സും ലോകേഷ് കനകരാജിന്റെ 'ജി സ്‌ക്വാഡ്' ബാനറും തമ്മിലുള്ള കൂട്ടുകെട്ടിന്റെ അനൗൺസ്മെന്റ് പോസ്റ്റർ
മൈത്രി മൂവി മേക്കേഴ്‌സും ലോകേഷ് കനകരാജിന്റെ 'ജി സ്‌ക്വാഡ്' ബാനറും തമ്മിലുള്ള കൂട്ടുകെട്ടിന്റെ അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കാന്‍ പ്രമുഖ നിര്‍മാണക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ലോകേഷ് കനകരാജിന്റെ 'ജി സ്‌ക്വാഡ്' ബാനറും കൈകോര്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ വന്‍കിട നിര്‍മാണ പങ്കാളിത്തങ്ങളിലൊന്നായി മാറാന്‍ സാധ്യതയുള്ള സഹകരണത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സിനിമാപ്രേമികള്‍.

Must Read
ലോകേഷ് മറ്റൊരു യൂണിവേഴ്സിലോ...! 'എൽസിയു'വിനെ മറന്നോ?
മൈത്രി മൂവി മേക്കേഴ്‌സും ലോകേഷ് കനകരാജിന്റെ 'ജി സ്‌ക്വാഡ്' ബാനറും തമ്മിലുള്ള കൂട്ടുകെട്ടിന്റെ അനൗൺസ്മെന്റ് പോസ്റ്റർ

നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൈത്രി മൂവി മേക്കേഴ്‌സ് തെലുങ്കിലെ വമ്പന്‍ പ്രോജക്ടുകള്‍ക്ക് പുറമെ, തമിഴില്‍ അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി', പ്രദീപ് രംഗനാഥന്‍ നായകനായ 'ഡ്യൂഡ്', 'മോധരാത്രി' തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയക്കൊടി പാറിച്ച ബാനറാണ്. പുതുമയുള്ള പ്രമേയങ്ങളും ശക്തമായ കഥപറച്ചിലും ലക്ഷ്യമിട്ടാണ് ജി സ്‌ക്വാഡുമായി ചേര്‍ന്നുള്ള പുതിയ നീക്കമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

വൈ. രവിശങ്കര്‍,നവീന്‍ യെര്‍നേനി
വൈ. രവിശങ്കര്‍,നവീന്‍ യെര്‍നേനിഫോട്ടോകടപ്പാട്-ഐഎംഡിബി

എന്നാല്‍, നിര്‍മാണപങ്കാളിത്തത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഇതൊരു മള്‍ട്ടി-ഫിലിം കരാറാണോ അതോ ഒറ്റ ചിത്രമാണോ, ലോകേഷ് കനകരാജ് സംവിധായകനായോ അഭിനേതാവായോ ആണോ പ്രോജക്ടിന്റെ ഭാഗമാകുന്നത് തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ലോകേഷ് കനകരാജ്, അല്ലു അര്‍ജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രവും മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. അതിനിടയില്‍ പുറത്തുവന്ന പുതിയ പ്രഖ്യാപനം തമിഴ്-തെലുങ്ക് സിനിമാമേഖലകളില്‍ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Pappappa
pappappa.com