കടലിനടിയിലെ മരവിപ്പിക്കുന്ന പോരാട്ടം; 'മിസ്റ്റര്‍ എക്‌സ്' വിശേഷങ്ങളുമായി ആര്യ

ആര്യ 'മിസ്റ്റർ എക്സ്' ഷൂട്ടിങ്ങിനിടെ
ആര്യ 'മിസ്റ്റർ എക്സ്' ഷൂട്ടിങ്ങിനിടെഫോട്ടോ-അറേഞ്ച്ഡ്
Published on

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സ്‌പൈ ത്രില്ലര്‍ 'മിസ്റ്റര്‍ എക്‌സ്' ഏപ്രില്‍ 17-ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങവെ, ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ അണ്ടര്‍വാട്ടര്‍ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് മനസുതുറന്ന് നടന്‍ ആര്യ. ആഴക്കടല്‍ പ്രതീതി ജനിപ്പിക്കാന്‍ 20 അടി താഴ്ചയിലാണ് ആര്യ സാഹസികമായ ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

Must Read
‘പത്താംക്ലാസിലെന്നെ പഠിപ്പിച്ച മാഷേ,കണ്ടാ കിടക്കണെന്റെ വീട്ടില് പോർഷേ..‘
ആര്യ 'മിസ്റ്റർ എക്സ്' ഷൂട്ടിങ്ങിനിടെ

ചിത്രീകരണ സമയത്ത് അതിശൈത്യമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആര്യ പറഞ്ഞു. 15 മുതല്‍ 16 ഡിഗ്രി വരെയായിരുന്നു താപനില. 'ഐസ് പോലെ തണുത്ത വെള്ളത്തില്‍ അഭിനയിക്കുമ്പോള്‍ ശരീരം സ്വാഭാവികമായും വിറയ്ക്കും. എന്നാല്‍ സീനില്‍ ശരീരം വിറയ്ക്കാന്‍ പാടില്ലായിരുന്നു. ഏകദേശം 30 മുതല്‍ 40 സെക്കന്‍ഡ് വരെ ശ്വാസം അടക്കിപ്പിടിച്ച് ആക്ഷന്‍ ചെയ്യുക എന്നത് വലിയൊരു ദൗത്യമായിരുന്നു.'-ആര്യ തന്റെ അനുഭവം പങ്കുവച്ചു.

'മിസ്റ്റർ എക്സ്' പോസ്റ്റർ
'മിസ്റ്റർ എക്സ്' പോസ്റ്റർഅറേഞ്ച്ഡ്

ആര്യയ്‌ക്കൊപ്പം ക്യാമറ ടീമും വലിയ അധ്വാനമാണ് ഈ രംഗങ്ങള്‍ക്കായി നടത്തിയത്. ഓരോ തവണയും മുകളിലേക്കു വരുന്നതു സമയം നഷ്ടപ്പെടുത്തുമെന്നതിനാല്‍, ക്യാമറ സംഘം വെള്ളത്തിനടിയില്‍ തന്നെ തുടരുകയായിരുന്നു. ഒരിക്കല്‍ വെള്ളത്തിനടിയിലേക്കു പോയാല്‍ ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ കഴിഞ്ഞാണു സംഘം പുറത്തേക്കു വന്നിരുന്നത്. എന്നാല്‍ സ്‌ക്രീനിലെ ഔട്ട്പുട്ട് കണ്ടപ്പോള്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും പ്രേക്ഷകര്‍ക്കു മികച്ചൊരു അനുഭവമായിരിക്കുമെന്നും ആര്യ കൂട്ടിചേര്‍ത്തു.

1965-നും 2023-നും ഇടയില്‍ ഇന്ത്യയില്‍ നടന്ന ഏഴ് യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരത്കുമാര്‍, മഞ്ജു വാരിയര്‍, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അതുല്യ രവി, റൈസ വില്‍സണ്‍ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്.

Related Stories

No stories found.
Pappappa
pappappa.com