‘പത്താംക്ലാസിലെന്നെ പഠിപ്പിച്ച മാഷേ,കണ്ടാ കിടക്കണെന്റെ വീട്ടില് പോർഷേ..‘

‘ചില്ലറ ഫ്ലെക്സ്’​ഗാനത്തിന്റെ പോസ്റ്റർ
‘ചില്ലറ ഫ്ലെക്സ്’​ഗാനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്
Published on

ചാർട്ട്ബസ്റ്ററുകളായ ‘കല്യാണി‘, ‘നേര‘, ‘ശരിയാ‘ എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. RONN ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

Must Read
‌'തിരിച്ചുപോണം' ​ഗാനം എത്തി; 'സം​ഗീതാത്മകമായി'പേടിപ്പിക്കാൻ 'കറക്കം'
‘ചില്ലറ ഫ്ലെക്സ്’​ഗാനത്തിന്റെ പോസ്റ്റർ

ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച, ഇന്ത്യൻ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും.

കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനർജി നിറഞ്ഞ ഒരു ഗാനമാണ് ‘ചില്ലറ ഫ്ലെക്സ്’. ‘എന്ത് പറയാനാ... നിനക്കറിയില്ല‘ എന്ന ഹുക്ക് ലൈനിലൂടെ, തന്നെ സംശയിച്ചവർക്കുള്ള മറുപടിയും തിരിച്ചറിയപ്പെടാത്ത ഒരിടത്തുനിന്നുള്ള വളർച്ചയും ഗാനം ആവിഷ്കരിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വരികളിൽ ആദ്യകാല പോരാട്ടങ്ങളും സമൂഹത്തിന്റെ പ്രതീക്ഷകളും വിജയത്തിന് പിന്നിലെ കഠിനാധ്വാനവും നിഴലനോക്കുന്നുണ്ട്. സംഗീതത്തെ ഒരു ശിക്ഷണമായും അതിജീവനമായും കാണുന്ന ‘പാട്ടിന്റെ കളരി‘ തുടങ്ങിയ പ്രയോഗങ്ങൾ ഗാനത്തിന് കൂടുതൽ ആഴം നൽകുന്നവയാണ്. ലളിതമായി തോന്നുന്ന വിജയങ്ങൾക്ക് പിന്നിൽ വർഷങ്ങളുടെ അദൃശ്യമായ അധ്വാനമുണ്ടെന്ന് ഈ ഗാനം ഓർമിപ്പിക്കുന്നു.

ARJN
ARJNഫോട്ടോ കടപ്പാട്-സ്പോട്ടിഫൈ

‘യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘ചില്ലറ ഫ്ലെക്സ്’ ഉണ്ടായത്. ആളുകൾ ഞങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്ര ഇതിലുണ്ട്. അവഗണനകളും അനിശ്ചിതത്വങ്ങളും അതിനിടയിലെ ഞങ്ങളുടെ വിശ്വാസവുമാണ് ഈ ഗാനം. സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ ഗാനവുമായി കണക്ട് ചെയ്യാൻ സാധിക്കും.‘- ഗാനത്തെക്കുറിച്ച് ARJN. പറയുന്നു.

KDS
KDSഫോട്ടോ കടപ്പാട്-ജിയോ സാവ്ൻ

‘മനോഭാവത്തെക്കുറിച്ചും സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചുമാണ് ഈ ട്രാക്ക്. ഇതിൽ പരുക്കൻ സ്വഭാവമുണ്ടെങ്കിലും, ഞങ്ങൾ പിന്നിട്ട ദൂരം നൽകുന്ന ആത്മവിശ്വാസവുമുണ്ട്. ആ ഊർജ്ജവും ആത്മവിശ്വാസവും ഒരുപോലെ നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്‘ എന്ന് KDS കൂട്ടിച്ചേർത്തു.

ഫിഫ്റ്റി 4
ഫിഫ്റ്റി 4ഫോട്ടോ കടപ്പാട്-ജിയോ സാവ്ൻ

ഗാനത്തിനെക്കുറിച്ച് ഫിഫ്റ്റി 4 ൻ്റെ വാക്കുകൾ ഇങ്ങനെ: ‘ഞാനും KDS-ഉം ചേർന്ന് ഈ ഗാനത്തിന്റെ വർക്ക് തുടങ്ങുമ്പോൾ ഇതൊരു സ്വപ്നമായിരുന്നു. അന്ന് ഞങ്ങൾ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. അതുകൊണ്ടാണ് ‘ചില്ലറ ഫ്ലെക്സ്’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. ജീവിതം ഒരു വട്ടം പൂർത്തിയാക്കിയതുപോലെ എനിക്ക് തോന്നുന്നു.‘

Related Stories

No stories found.
Pappappa
pappappa.com