'മണ്ണിൽ കവിത കണ്ടെത്തിയ സംവിധായകൻ': ഭാരതിരാജയെ ഓർത്ത് മോഹൻലാൽ

മോഹൻലാലും ഭാരതിരാജയും 'തുടരും' എന്ന സിനിമയിൽ
മോഹൻലാലും ഭാരതിരാജയും 'തുടരും' എന്ന സിനിമയിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍, ഭാരതിരാജയുടെ വിയോഗത്തില്‍ അനുശോചനവും ഓര്‍മകളും പങ്കുവെച്ച് മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തില്‍ ഭാരതിരാജ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച 'ബെന്‍സ്' ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ ഗുരുവായ 'സ്റ്റണ്ട് മാസ്റ്റര്‍ പളനി സ്വാമി' എന്ന വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

Must Read
ഒരു വസന്തം കൂടി വിടവാങ്ങുന്നു; ഭാരതിരാജ അന്തരിച്ചു
മോഹൻലാലും ഭാരതിരാജയും 'തുടരും' എന്ന സിനിമയിൽ

ഭാരതിരാജയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു:

'മണ്ണില്‍ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകന്‍. 'തുടരും' എന്ന ചിത്രത്തില്‍ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിഞ്ഞത് എക്കാലവും ഞാന്‍ വിലമതിക്കുന്ന ഒരു ബഹുമതിയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍. ആ മഹാപ്രതിഭ എന്നും ഓര്‍മിക്കപ്പെടും...'

'തുടരും' ലൊക്കേഷനിൽ മോഹൻലാൽ,തരുൺമൂർത്തി,നിർമാതാവ് എം.രഞ്ജിത്,ക്യാമറാമാൻ ഷാജികുമാർ തുടങ്ങിയവർക്കൊപ്പം ഭാരതിരാജ
'തുടരും' ലൊക്കേഷനിൽ മോഹൻലാൽ,തരുൺമൂർത്തി,നിർമാതാവ് എം.രഞ്ജിത്,ക്യാമറാമാൻ ഷാജികുമാർ തുടങ്ങിയവർക്കൊപ്പം ഭാരതിരാജഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ കഥാഗതിയെ സ്വാധീനിക്കുന്ന സുപ്രധാന രംഗങ്ങളിലാണ് ഭാരതിരാജ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സ്റ്റണ്ട്മാനായിരുന്ന, ഷണ്‍മുഖം തമിഴ്നാട്ടിലുള്ള തന്റെ മാസ്റ്ററെ സന്ദര്‍ശിക്കുന്നതും, അവര്‍ തമ്മിലുള്ള ആത്മബന്ധവുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

'തുടരും' ലൊക്കേഷനിൽ മോഹൻലാൽ,തരുൺമൂർത്തി തുടങ്ങിയവർക്കൊപ്പം ഭാരതിരാജ
'തുടരും' ലൊക്കേഷനിൽ മോഹൻലാൽ,തരുൺമൂർത്തി തുടങ്ങിയവർക്കൊപ്പം ഭാരതിരാജഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ലൊക്കേഷനില്‍ നിന്നുള്ള ഓര്‍മച്ചിത്രങ്ങള്‍ പങ്കുവെച്ചാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ആദരവ് രേഖപ്പെടുത്തിയത്. 'നന്ദി മാസ്റ്റര്‍... ഓര്‍മകള്‍ എന്നും 'തുടരും' എന്ന് തരുണ്‍ കുറിച്ചു. മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയുമായി ഭാരതിരാജ ലൊക്കേഷനില്‍ സന്തോഷത്തോടെ ചെലവഴിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

Pappappa
pappappa.com