'മുഖ്യമന്ത്രി വിജയ്': 'വിശദീകരിക്കാനാവാത്ത മാന്ത്രികത' എന്ന് മോഹന്‍ലാല്‍

മോഹൻലാലും വിജയ് യും
മോഹൻലാലും വിജയ് യുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ നടന്‍ വിജയ് യുടെ ജനപ്രീതിയെയും താരപദവിയെയും കുറിച്ചു മനസുതുറന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 3'യുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വിജയ് യും ജനങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്.

Must Read
തമിഴകനായകനായി വിജയ്;തൊട്ടുപിന്നാലെ വിക്കിപീഡിയയില്‍ തിരുത്ത്- 'മുന്‍ നടന്‍'!
മോഹൻലാലും വിജയ് യും

വിജയ് യുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ വിശദീകരിക്കാനാവാത്ത ഒരു മാന്ത്രികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ വ്യക്തിജീവിതമല്ല, മറിച്ച് ഒരാള്‍ ചെയ്യുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത്. എംജിആര്‍, രജനീകാന്ത് എന്നിവരെപ്പോലെ വിജയ് യെയും ജനങ്ങള്‍ നെഞ്ചിലേറ്റിയത് സ്‌ക്രീനില്‍ അദ്ദേഹം സൃഷ്ടിച്ച ഇമേജിലൂടെയാണെന്നും മോഹന്‍ലാല്‍ നിരീക്ഷിച്ചു.

താരപദവി എന്നതു പലപ്പോഴും യുക്തിക്ക് അപ്പുറത്തുള്ള ഒന്നാണ്. സിനിമയ്ക്ക് അതിന്റേതായ ശക്തിയുണ്ട്. രജനികാന്തിന്റെ കാര്യത്തിലെന്നപോലെ വിജയ് യുടെ കാര്യത്തിലും ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള ആഴത്തിലുള്ള അടുപ്പത്തിനു പിന്നില്‍ അജ്ഞാതമായ മാന്ത്രികതയുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. 'ജില്ല' എന്ന തമിഴ് ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Pappappa
pappappa.com