പ്രണയത്തിന്റെ 'മിന്നല്‍' വീണ്ടും; 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മാധവപ്രേമം

മാധവനും റീമ സെന്നും 'മിന്നലെ'യിൽ
മാധവനും റീമ സെന്നും 'മിന്നലെ'യിൽഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും പ്രിയപ്പെട്ട പ്രണയചിത്രം 'മിന്നലെ' വീണ്ടും വെള്ളിത്തിരയിലേക്ക്. പ്രണയജ്വരം തീര്‍ത്ത രാജേഷ് ശിവകുമാറും റീനയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. ഫെബ്രുവരി 13ന്, വാലന്റൈന്‍സ് ദിനത്തിന് തൊട്ടുമുമ്പായി ചിത്രം റീ റിലീസ് ചെയ്യും. റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി അണിയറക്കാര്‍ അറിയിച്ചു.

Must Read
തോളുചരിച്ച് സൈക്കിൾ ചവിട്ടുന്ന ലാലേട്ടനിൽ നിന്ന് നാ​ഗർകോവിൽ വഴി ലഡാക്കിലേക്ക്...എന്റെ ഇരുചക്രസഞ്ചാരങ്ങൾ..
മാധവനും റീമ സെന്നും 'മിന്നലെ'യിൽ

2001-ല്‍ പുറത്തിറങ്ങിയ 'മിന്നലെ' സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ആദ്യ ചിത്രമായിരുന്നു. മാധവന്റെ കരിയറിലെ ഐക്കണിക് കഥാപാത്രത്തെ സമ്മാനിച്ചതും ഈ ചിത്രമാണ്. ഹാരിസ് ജയരാജിന്റെ സംഗീതവും ചിത്രത്തിലെ ഗാനങ്ങളും ഇന്നും വലിയ തരംഗമാണ്.

മാധവനും റീമ സെന്നും 'മിന്നലെ'യിൽ
മാധവനും റീമ സെന്നും 'മിന്നലെ'യിൽഫോട്ടോ-അറേഞ്ച്ഡ്

തമിഴില്‍ സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് മാധവന്‍ തന്നെ നായകനായി 'രഹ്ന ഹേ തേരേ ദില്‍ മേം' എന്ന പേരില്‍ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്തു. കന്നഡയില്‍ 'മിസ്റ്റര്‍ ഡ്യൂപ്ലിക്കേറ്റ്' എന്ന പേരിലും ചിത്രം പുറത്തിറങ്ങി. മാധവനെ കൂടാതെ അബ്ബാസ്, റീമ സെന്‍, വിവേക്, നാഗേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഹാരിസ് ജയരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നായാണ് 'മിന്നലെ' കണക്കാക്കപ്പെടുന്നത്.

'മിന്നലെ'പോസ്റ്റർ
'മിന്നലെ'പോസ്റ്റർഫോട്ടോ കടപ്പാട്-ഐഎംഡിബി

രണവീര്‍ സിങ് നായകനായ 'ധുരന്ധര്‍' എന്ന ചിത്രത്തിലാണ് മാധവന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ ഐബി ചീഫ് അജയ് സന്യാല്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്ന 'ലെഗസി' എന്ന ക്രൈം ത്രില്ലര്‍ വെബ് സീരീസിലും നിമിഷ സജയനൊപ്പം മാധവന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Pappappa
pappappa.com