ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി 'പൊളിഞ്ഞു'; പ്ര​ദീ​പ് രം​ഗ​നാ​ഥ​ന് വൻ തി​രി​ച്ച​ടി

'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർ
'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ​ക്കു ശേ​ഷം പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ നാ​യ​ക​നാ​യെ​ത്തി​യ 'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി' ബോ​ക്സ് ഓ​ഫീ​സ് പരാജയത്തിലേക്ക്. വി​ഘ്‌​നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ചി​ത്രം വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് തി​യേ​റ്റ​റു​ക​ളിലെ​ത്തി​യ​ത്. ല​വ് ടു​ഡേ, ഡ്രാ​ഗ​ൺ, ഡ്യൂ​ഡ് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി മൂന്ന് 100 കോ​ടി ക്ലബ് വി​ജ​യം നേ​ടി​യ പ്ര​ദീ​പി​ന് ഈ ​ചി​ത്രം നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്.

Must Read
'അത് ഒരു ഗർജനമാണ്'; ശൗര്യമുള്ള സിനിമയുമായി വിജയ് ദേവരകൊണ്ടയും ശൗരുവും സം​ഘവും
'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർ

റി​ലീ​സ് ചെ​യ്ത് മൂ​ന്നാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ചി​ത്രം വാ​ഷ്ഡ്ഔ​ട്ടാ​യി​രി​ക്കു​ക​യാ​ണ്. 70 കോ​ടി​ക്കു താ​ഴെ മാ​ത്ര​മാ​ണ് സി​നി​മ​യു​ടെ ഇ​തു​വ​രെ​യു​ള്ള ക​ള​ക്ഷ​ൻ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​മ്പ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ചി​ത്രം മു​ട​ക്കു​മു​ത​ൽ പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​വാ​തെ പ്രദീപിന്റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ ഫ്ലോ​പ്പ് എ​ന്ന പേ​ര് സ​മ്പാ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർ
'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർകടപ്പാട്-ഐഎംഡിബി

വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​മാ​ണ് വി​ഘ്‌​നേ​ഷ് ശി​വ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ലും തി​ര​ക്ക​ഥ​യി​ലെ പാ​ളി​ച്ച​ക​ളും ഇഴച്ചിലു​മാ​ണ് സി​നി​മ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ക്രി​തി ഷെ​ട്ടി, എ​സ്.​ജെ. സൂ​ര്യ, മി​ഷ്‌​കി​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്. നാം ​ത​മി​ഴ​ർ ക​ക്ഷി നേ​താ​വ് സീ​മാ​ൻ പ്ര​ദീ​പി​ന്‍റെ അ​ച്ഛ​നാ​യി വേ​ഷ​മി​ട്ടു എ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർ
'ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർകടപ്പാട്-ഐഎംഡിബി

റൗ​ഡി പി​ക്ചേ​ഴ്സും സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നു നി​ർമി​ച്ച ചി​ത്രം ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. വി​ഘ്‌​നേ​ഷ് ശി​വന്‍റെ നാ​നും റൗ​ഡി താ​ൻ, കാ​തു​വാ​കു​ല ര​ണ്ട് കാ​ത​ൽ എ​ന്നീ വി​ജ​യ​ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം എ​ത്തി​യ സി​നി​മ​യാ​ണ് ബോക്സ്ഓഫീസിൽ വീഴുന്നത്.

Pappappa
pappappa.com