'ഇനി വരാനിരിക്കുന്ന നിരവധി കൊടുമുടികളിൽ ആദ്യത്തേത്': ഉയരങ്ങൾ കീഴടക്കി കയാദു

കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ
കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

ഒട്ടേറെ സിനിമകളുടെ തിരക്കിലാണ് നടി കയാദു ലോഹർ. ഇതിനിടെ ഉത്തരാഖണ്ഡിലെ ദയാര ബുഗ്യാൽ, ബകൈറ ടോപ് എന്നിവിടങ്ങളിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ മനോഹര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. സമുദ്രനിരപ്പിൽനിന്ന് 3,700 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിലെ യാത്രാവിശേഷങ്ങളാണ് ചിത്രങ്ങളിലുള്ളത്.

Must Read
കല്ലേറിന് പിന്നാലെ പുഷ്പവൃഷ്ടി; സീതാവിമർശനത്തെ 'ഒ.എമ്മി'ലൂടെ മറികടന്ന് സായ്പല്ലവി
കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ

മഞ്ഞുമൂടിയ മലനിരകൾക്കും പ്രാർഥനാ പതാകകൾക്കും മുന്നിൽ വെള്ള നിറത്തിലുള്ള പഫർ ജാക്കറ്റണിഞ്ഞ് പോസ് ചെയ്യുന്ന കയാദുവിനെ ചിത്രങ്ങളിൽ കാണാം. ട്രെക്കിങ് പോൾ ഉപയോഗിച്ച് സ്വർണനിറത്തിലുള്ള പുൽമേട്ടിലൂടെ നടക്കുന്നതും മറ്റൊരു ചിത്രത്തിലുണ്ട്. മൺവീടിന് പുറത്തിരുന്ന് പറാത്ത കഴിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ
കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

'ഇനി വരാനിരിക്കുന്ന നിരവധി കൊടുമുടികളിൽ ആദ്യത്തേത്' എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം കയാദു കുറിച്ചത്. താനെന്നും മലനിരകളെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നുവെന്നും മറ്റൊരിടത്തും ഇത്രയധികം സന്തോഷം കണ്ടെത്താനാകില്ലെന്നും താരം കുറിച്ചു.

കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ
കയാദു ലോഹർ ഉത്തരാഖണ്ഡിലെ ട്രെക്കിങ്ങിനിടെ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഈ വർഷം കയാദുവിന്റേതായി പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും നിരവധി പ്രോജക്ടുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ 'മഞ്ജനാത്തി'യാണ് കയാദുവിന്റെ അടുത്ത ചിത്രം. സൂര്യ നായകനാകുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും താരം ഭാഗമാകുന്നുണ്ട്. 2027ൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ പുറത്തുവന്നിരുന്നു.