രാഷ്ട്രീയച്ചുഴിയില്‍ 'കറുപ്പ്'; ട്രെയിലര്‍ വൈകുന്നതിന്റെ കാരണം ഇതാണ്

കറുപ്പ് പോസ്റ്റർ,ആർജെ ബാലാജി
'കറുപ്പ്' പോസ്റ്റർ,ആർജെ ബാലാജിഅറേഞ്ച്ഡ്
Published on

സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കറുപ്പ്' റിലീസിന് ഇനി വെറും ഏഴു നാളുകള്‍ മാത്രം. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ വരാന്‍ വൈകുന്നതെന്ത്? തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംവിധായകന്‍ ആര്‍ജെ. ബാലാജി ട്രെയിലര്‍ വൈകുന്നതിന്റെ കാരണം തുറന്നുപറയുകയാണ്.

Must Read
കേരളം 'കറുപ്പ്' അണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ആവേശമുണർത്തി സൂര്യ-തൃഷ ചിത്രം
കറുപ്പ് പോസ്റ്റർ,ആർജെ ബാലാജി

സൂര്യയും തൃഷയും നീണ്ട ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന 'കറുപ്പ്' ബോക്‌സ് ഓഫീസില്‍ വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിരിക്കുന്നത്. മേയ് 14-ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്താനിരിക്കെ, ട്രെയിലര്‍ റിലീസ് വൈകുന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സംവിധായകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

'കറുപ്പി'ൽ സൂര്യ
'കറുപ്പി'ൽ സൂര്യഫോട്ടോ-അറേഞ്ച്ഡ്

സോഷ്യല്‍ മീഡിയയിലൂടെയാണ് ബാലാജി ആരാധകരോട് സംസാരിച്ചത്. തമിഴ്നാട്ടിലെ അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങളെ അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. 'കറുപ്പ് റിലീസിന് ഇനി ഒരാഴ്ച കൂടിയുണ്ട്. ട്രെയിലര്‍ തയ്യാറാണ്, നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, നമുക്ക് ചുറ്റും ഒരുപാട് രാഷ്ട്രീയ ട്വിസ്റ്റുകള്‍ നടക്കുന്നുണ്ട്. നമ്മള്‍ ആഗ്രഹിച്ചവര്‍ക്ക് വോട്ട് ചെയ്തതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നത്. എല്ലാം നല്ലതിനായി അവസാനിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ആ പോസിറ്റീവ് റിസള്‍ട്ട് വരുന്നത് വരെ ഞങ്ങള്‍ ഒന്ന് കാത്തിരിക്കാന്‍ തീരുമാനിച്ചു. ഈ രാഷ്ട്രീയ തരംഗങ്ങള്‍ക്കിടയില്‍ ട്രെയിലര്‍ മുങ്ങിപ്പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'-ബാലാജി പറഞ്ഞു.

'കറുപ്പ്' ടീസറിൽ നിന്ന്
'കറുപ്പ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സൂര്യയുടെ യഥാര്‍ഥ പേരായ ശരവണന്‍ എന്ന പേരിലാണ് കറുപ്പില്‍ അദ്ദേഹം എത്തുന്നത്. വക്കീലിന്റെ വേഷത്തിലാണ് സൂര്യ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു 'സ്പൂഫ്' ചിത്രമായിരിക്കും ഇതെന്ന് സൂര്യ നേരത്തെ സൂചിപ്പിച്ചിരുന്നു. തൃഷ, നട്ടി നടരാജ്, മന്‍സൂര്‍ അലി ഖാന്‍, സ്വാസിക, ശിവദ, അനഘ മായ രവി, മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Pappappa
pappappa.com