കേരളം 'കറുപ്പ്' അണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ആവേശമുണർത്തി സൂര്യ-തൃഷ ചിത്രം

സൂര്യ 'കറുപ്പി'ലെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോയിൽ
'കറുപ്പി'ലെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോയിൽ സൂര്യസ്ക്രീൻ​ഗ്രാബ്
Published on

സൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' മേയ് 14-ന് തിയേറ്ററുകളിലെത്തുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്നു കരുതിയിരുന്ന ചിത്രം ചില കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കേരളത്തിലെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

Must Read
സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന 'കറുപ്പ്'; കേരളാവിതരണം ഐഎംപി ഫിലിംസിന്
സൂര്യ 'കറുപ്പി'ലെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോയിൽ

കേരളത്തില്‍ രാവിലെ ഒമ്പതിനാണ് ഷോ ആരംഭിക്കുന്നത്. വമ്പന്‍ ഓപ്പണിങ് തന്നെയാണ് കേരള ബോക്‌സ് ഓഫീസില്‍നിന്ന് സൂര്യയും അണിയറപ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് ജോഡികളായ സൂര്യയും തൃഷയും രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുന്‍ ചിത്രങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും കറുപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. യുവസംഗീത പ്രതിഭ സായ് അഭ്യങ്കറാണു പാട്ടുകള്‍ ഒരുക്കിയത്.

‘കറുപ്പ്’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
‘കറുപ്പ്’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്

ഇന്ദ്രന്‍സ്, സ്വാസിക, ശിവദ, നട്ടി, അനഘ മായ രവി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു പക്കാ മാസ് ഫെസ്റ്റിവല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ തമിഴ് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം വിജയ് യെ നായകനാക്കി പ്ലാന്‍ ചെയ്ത പ്രോജക്ട് ആയിരുന്നു ഇതെന്ന് ആര്‍.ജെ. ബാലാജി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Pappappa
pappappa.com