

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ നടന്‍ വിജയ്‌യെയും തമിഴക വെട്രി കഴകത്തെയും അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം വിജയ്ക്കും പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്നത്.
കന്നി തെരഞ്ഞെടുപ്പില്‍ തന്നെ ജനവിശ്വാസം നേടിയെടുത്ത് വലിയ വിജയം സ്വന്തമാക്കിയ വിജയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ ജനസേവനം മികച്ച രീതിയില്‍ മുന്നോട്ടുപോകട്ടെയെന്നും കമല്‍ഹാസന്‍ കുറിച്ചു.
മുന്നണികളുടെ ഭാഗമാകാതെ ഒറ്റയ്ക്കാണ് വിജയിയും പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2023-ലാണ് സിനിമാലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതും തമിഴക വെട്രി കഴകം രൂപീകരിക്കുന്നതും. നിലവില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപിയാണ് കമല്‍ഹാസന്‍.