'വിജയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്': തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യലക്ഷ്മി,വിജയ്
ഐശ്വര്യലക്ഷ്മി,വിജയ്ഫോട്ടോ-അറേഞ്ച്ഡ്
Published on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്ക് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. തമിഴ്നാട്ടില്‍ വോട്ടില്ലാത്തതിലുള്ള സങ്കടമാണ് ഐശ്വര്യ പങ്കുവച്ചത്. വിജയ്‌യോടുള്ള തന്റെ ആരാധനയും താരം തുറന്നുപറഞ്ഞു.

വിജയ്‌യെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വലിയ വിഷമമുണ്ടെന്നും ഒരു പൊതുപരിപാടിക്കിടെ ഐശ്വര്യലക്ഷ്മി പറഞ്ഞു. 'ഞാന്‍ കേരളത്തിലാണ് താമസം, എനിക്ക് ഇവിടെ വോട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ പലരും വിജയ് സാറിന്റെ ആരാധകരാണ്. അവര്‍ക്കെല്ലാം അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വലിയ സങ്കടമുണ്ട്.' -ഐശ്വര്യ വ്യക്തമാക്കി.

Must Read
'ജനനായകന്‍ വൈകുന്നതിനും കരൂര്‍ ദുരന്തത്തിനും പിന്നില്‍ ഗൂഢാലോചന': വിജയ്
ഐശ്വര്യലക്ഷ്മി,വിജയ്

ഇളയദളപതിയുടെ രാഷ്ട്രീയ പ്രവേശനം ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയും ഐശ്വര്യലക്ഷ്മി നല്‍കി. അഭിനേതാക്കള്‍ രാഷ്ട്രീയം സംസാരിക്കരുത് എന്നു പലരും പറയാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ സ്‌നേഹം മനസിലാകും. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട യാതൊരു സാഹചര്യവും അദ്ദേഹത്തിനില്ലായിരുന്നു. സിനിമയില്‍ അദ്ദേഹം അത്രത്തോളം സുരക്ഷിതനാണ്, ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും ആവശ്യത്തിലധികം അദ്ദേഹത്തിനുണ്ട്. എന്നാല്‍ സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന ആഗ്രഹവും ജനങ്ങളോടുള്ള സ്‌നേഹവുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ഐശ്വര്യലക്ഷ്മി
ഐശ്വര്യലക്ഷ്മിഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

നേരത്തെ 'ലിയോ' പുറത്തിറങ്ങിയ സമയത്തും ഐശ്വര്യ തന്റെ ആരാധന പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മാത്രം ബാക്കിനില്‍ക്കെ ഐശ്വര്യയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മമിത ബൈജു പ്രധാന വേഷത്തിലെത്തുന്ന വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായക'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Pappappa
pappappa.com