കെ. ​ഭാ​ഗ്യ​രാ​ജ് അ​ന്ത​രി​ച്ചു:'തി​ര​ക്ക​ഥ​ക​ളു​ടെ രാ​ജാ​വ്' ഇ​നി ഓ​ർ​മ

ഭാ​ഗ്യരാജ്
ഭാ​ഗ്യരാജ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​നും ന​ട​നു​മാ​യ കെ. ​ഭാ​ഗ്യ​രാ​ജ് (73) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, ന​ട​ൻ, നി​ർ​മാ​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ദ​ക്ഷി​ണ​ന്ത്യ​ൻ സി​നി​മ​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Must Read
ഭാരതിരാജ: തമിഴ് മക്കള്‍ക്കായി പത്മശ്രീ ഉപേക്ഷിച്ച പോരാളി
ഭാ​ഗ്യരാജ്

സി​നി​മ​യി​ൽ ത​ന​താ​യ ഒ​രു ഹാ​സ്യ​ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും വ​ള​രെ ല​ളി​ത​മാ​യി സ്ക്രീ​നി​ൽ എ​ത്തി​ച്ചു. ത​മി​ഴ് സി​നി​മ​യി​ൽ 'തി​ര​ക്ക​ഥാ ച​ക്ര​വ​ർ​ത്തി' എ​ന്നാ​ണ് ഭാ​ഗ്യ​രാ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഭാ​ഗ്യരാജ്
ഭാ​ഗ്യരാജ്ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് ജി​ല്ല​യി​ൽ 1953 ജ​നു​വ​രി 7-നാ​ണ് ഭാ​ഗ്യ​രാ​ജി​ന്‍റെ ജ​ന​നം. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യു​ടെ സ​ഹാ​യി​യാ​യാ​ണ് ച​ല​ച്ചി​ത്ര ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. 'പ​തി​നാ​റു വ​യ​തി​നി​ലേ', 'സി​ഗ​പ്പു റോ​ജാ​ക്ക​ൾ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ​യി​ൽ പ​ങ്കാ​ളി​യാ​വു​ക​യും ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. 1979-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'സു​വ​രി​ല്ലാ​ത്ത ചി​ത്തി​ര​ങ്ങ​ൾ' ആ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

ഭാ​ഗ്യരാജും ജ്യോതികയും 'പൊൻമകൾ വന്താൽ' എന്ന സിനിമയിൽ
ഭാ​ഗ്യരാജും ജ്യോതികയും 'പൊൻമകൾ വന്താൽ' എന്ന സിനിമയിൽഫോട്ടോകടപ്പാട്-ഐഎംഡിബി

25-ലേ​റെ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​മി​ഴി​ന് പു​റ​മെ ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും അ​ദ്ദേ​ഹം സി​നി​മ​ക​ൾ ഒ​രു​ക്കി. 'അ​ന്ത ഏ​ഴു നാ​ട്ക​ൾ', 'തൂ​റ​ൽ നി​ന്നു പോ​ച്ച്', 'മു​ന്താ​ണൈ മു​ടി​ച്ചു', 'ചി​ന്ന വീ​ട്', 'രാ​സു​കു​ട്ടി' എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളാ​ണ്. അ​മി​താ​ഭ് ബ​ച്ച​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച 'ആ​ഖ്‌​രി രാ​സ്ത' എ​ന്ന പ്ര​ശ​സ്ത ഹി​ന്ദി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും അ​ദ്ദേ​ഹ​മാ​ണ്. മ​ല​യാ​ള​ത്തി​ൽ ദി​ലീ​പ് നാ​യ​ക​നാ​യ 'മി​സ്റ്റ​ർ മ​രു​മ​ക​ൻ' എ​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന വേ​ഷ​ത്തി​ലും എ​ത്തി. അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ഏ​ക മ​ല​യാ​ള​ചി​ത്ര​വും 'മി​സ്റ്റ​ർ മ​രു​മ​ക​നാ'​ണ്.

ഭാ​ഗ്യരാജ്(മധ്യത്തിൽ) 'മിസ്റ്റർ മരുമകനി'ൽ
ഭാ​ഗ്യരാജ്(മധ്യത്തിൽ) 'മിസ്റ്റർ മരുമകനി'ൽസ്ക്രീൻ​ഗ്രാബ്

'മു​ന്താ​ണൈ മു​ടി​ച്ച്' എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 2014-ൽ ​സൈ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

തമിഴ്,കന്നഡ,മലയാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രവീണയായിരുന്നു ഭാ​ഗ്യരാജിന്റെ ആദ്യഭാര്യ. 1981-ൽ ആയിരുന്നു ഇവരുടെ വിവാഹം. 1983-ൽ പ്രവീണ അന്തരിച്ചു. അതിനുശേഷം ഭാ​ഗ്യരാജ് പ്ര​ശ​സ്ത ന​ടി പൂ​ർ​ണി​മ ജ​യ​റാ​മിനെ വിവാഹം കഴിച്ചു. ച​ല​ച്ചി​ത്ര താ​രം ശ​ന്ത​നു ഭാ​ഗ്യ​രാ​ജ്, ശ​ര​ണ്യ ഭാ​ഗ്യ​രാ​ജ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Pappappa
pappappa.com