മുസ്തഫയും ജീവയും ഒന്നിക്കുന്ന സിനിമയ്ക്ക് തുടക്കം

'ജീ​വ 49' പൂജാചടങ്ങിൽ സംവിധായകൻ മുസ്തഫയും ജീവയും
'ജീ​വ 49' പൂജാചടങ്ങിൽ സംവിധായകൻ മുസ്തഫയും ജീവയുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

ത​മി​ഴ് താ​രം ജീ​വ​യും മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​നു തു​ട​ക്കമായി. 'ജീ​വ 49' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ നി​മി​ഷ സ​ജ​യ​നും 'വാ​ഴ 2' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഏ​യ്ഞ്ച​ൽ മ​രി​യ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. പാ​ഷ​ൻ സ്റ്റു​ഡി​യോ​സിന്‍റെ ബാ​ന​റി​ൽ സു​ധ​ൻ സു​ന്ദ​ര​വും ജീ​വ​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും.

Must Read
ഭരതിനൊപ്പം രാജേഷ് മാധവൻ; പുതിയ ചിത്രത്തിന് തുടക്കം
'ജീ​വ 49' പൂജാചടങ്ങിൽ സംവിധായകൻ മുസ്തഫയും ജീവയും

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ശ്ര​ദ്ധേ​യ​നാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫയുടെ 'ക​പ്പേ​ള' നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു.

 'ജീ​വ 49' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'ജീ​വ 49' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സു​രാജ് വെ​ഞ്ഞാ​റ​മൂ​ട്, ഹൃ​ദു ഹാ​റൂ​ൺ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഗ്യാ​ങ്സ്റ്റ​ർ ചി​ത്ര​മാ​യ 'മു​റ'​യാ​ണ് മു​സ്ത​ഫ​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​​ങ്ങിയ ചി​ത്രം.

Pappappa
pappappa.com