ദ് കംപ്ലീറ്റ് വിജയ് ഷോ;'ജനനായകന്‍' തരംഗത്തില്‍മുങ്ങി ചെന്നൈ

'ജനനായകന്‍' പ്രൊമോ വീഡിയോയിൽ വിജയ്
'ജനനായകന്‍' പ്രൊമോ വീഡിയോയിൽ വിജയ്സ്ക്രീൻ​ഗ്രാബ്
Published on

തമിഴകത്തിന്റെ പ്രിയതാരം ദളപതി വിജയ്‌യുടെ വിടവാങ്ങല്‍ ചിത്രമായ 'ജനനായകന്‍' റിലീസ് ചെയ്തതോടെ ചെന്നൈ നഗരം അക്ഷരാര്‍ഥത്തില്‍ ഇളകിമറിഞ്ഞു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ആദ്യ പ്രദര്‍ശനം കാണാനായി പുലര്‍ച്ചെ ഏഴു മുതല്‍ ചെന്നൈയിലെ പ്രധാന തിയേറ്ററുകള്‍ക്കു മുന്നില്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. നഗരവീഥികളെപ്പോലും നിശ്ചലമാക്കിയാണ് വിജയ് തരംഗം ആഞ്ഞടിക്കുന്നത്.

Must Read
'എന്നെ പുകഴ്ത്തേണ്ട, ഫാ​ൻ​സ് മ​സാ​ല വേ​ണ്ട': 'ജ​ന​നാ​യ​കൻ‍' സംവിധായകനോട് വിജയ്
'ജനനായകന്‍' പ്രൊമോ വീഡിയോയിൽ വിജയ്

പടക്കങ്ങള്‍ പൊട്ടിച്ചും പരമ്പരാഗത ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്തുമാണ് ആരാധകര്‍ തങ്ങളുടെ ജനനായകനെ തിയേറ്ററുകളിലേക്ക് ആനയിച്ചത്. പ്രധാന തിയേറ്ററുകള്‍ക്ക് മുന്നിലെല്ലാം വിജയിയുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് ഉയര്‍ന്നത്. ഈ കട്ടൗട്ടുകളില്‍ പാലും പൂക്കളും അര്‍പ്പിച്ച് വന്‍ ആഘോഷങ്ങളോടെയാണ് ആരാധകര്‍ ആദ്യ ഷോയ്ക്ക് തയാറെടുത്തത്. തിരക്ക് പരിധിവിട്ടതോടെ പല തിയേറ്ററുകള്‍ക്കും മുന്നില്‍ പോലീസിന് സുരക്ഷ ശക്തമാക്കേണ്ടി വന്നു.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രത്യേക ഷോകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമുള്ളതിനാല്‍ രാവിലെ ഒമ്പതിനാണ് ആദ്യ പ്രദര്‍ശനം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇതിനും മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ തിയേറ്റര്‍ വളപ്പുകള്‍ ഉത്സവപ്പറമ്പുകളായി മാറിക്കഴിഞ്ഞിരുന്നു. യുവാക്കള്‍ക്ക് പുറമെ കുടുംബസമേതവും വലിയ സംഘങ്ങളായുമാണ് പ്രേക്ഷകര്‍ ആദ്യദിനം തന്നെ സ്‌ക്രീനില്‍ ചരിത്രം കുറിക്കുന്ന ദളപതിയെ കാണാനെത്തിയത്.

സിനിമാ ലോകത്തോട് വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി ഇറങ്ങുന്ന വിജയ്ക്ക് ആരാധകര്‍ നല്‍കുന്ന ചരിത്രപരമായ യാത്രയയപ്പായി റിലീസ് മാറിയിരിക്കുകയാണ്. ചെന്നൈയില്‍ മാത്രമല്ല, കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതുവരെ കാണാത്ത തരത്തിലുള്ള അവിസ്മരണീയമായ വരവേല്പാണ് ആദ്യദിനം തന്നെ 'ജനനായകന്' ലഭിച്ചുകൊണ്ടിരിക്കുന്നത്.

Pappappa
pappappa.com