'എന്നെ പുകഴ്ത്തേണ്ട, ഫാ​ൻ​സ് മ​സാ​ല വേ​ണ്ട': 'ജ​ന​നാ​യ​കൻ‍' സംവിധായകനോട് വിജയ്

'ജനനായകൻ' പോസ്റ്റർ
'ജനനായകൻ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ത​മി​ഴ​ക​ത്തി​ന്‍റെ "ദ​ള​പ​തി' വി​ജ​യ് വെ​ള്ളി​ത്തി​ര​യോ​ട് വി​ട​പ​റ​യു​ന്ന അ​വ​സാ​ന ചി​ത്രം 'ജ​ന​നാ​യ​ക​ൻ' റി​ലീ​സി​ന് തി​രി കൊ​ളു​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ആവേശകരമായ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദ്. ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് തി​ക​ച്ചും ഗൗ​ര​വ​മു​ള്ള രാ​ഷ്ട്രീ​യ പ്ര​മേ​യ​മാ​യ​തി​നാ​ൽ, സ്ക്രീ​നി​ൽ നാ​യ​ക​നെ വെ​റു​തെ പു​ക​ഴ്ത്തു​ന്ന രീ​തി​യി​ലു​ള്ള അ​തി​രു​ക​ട​ന്ന ഫാ​ൻ എ​ല​മെന്‍റു​ക​ളോ അ​നാ​വ​ശ്യ മാ​സ് രം​ഗ​ങ്ങ​ളോ തി​രു​കി​ക്ക​യ​റ്റ​രു​തെ​ന്ന് വി​ജ​യ് ത​ന്നോ​ട് പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി വി​നോ​ദ് വെ​ളി​പ്പെ​ടു​ത്തി.

Must Read
'ജനനായക'നായി വിജയ്; റീല്‍ പവറും റിയല്‍ പൊളിറ്റിക്‌സുമായി മാസ് പ്രൊമോ
'ജനനായകൻ' പോസ്റ്റർ

വ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​രോ​ട് ഒ​രു കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യാ​ണ് എ​ച്ച്. വി​നോ​ദ്. സി​നി​മ ഒ​രു സാ​ധാ​ര​ണ ഫാ​ൻ ഫെ​സ്റ്റ് വി​രു​ന്ന​ല്ല, മ​റി​ച്ച് ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ത്തിന്‍റെ ക​ഥ​യാ​ണ്. 'വി​ജ​യ് സാ​റി​നെ സ്ക്രീ​നി​ൽ വെ​റു​തെ ആ​ഘോ​ഷി​ക്കാ​നോ, രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ആ​കാ​ശ​ത്തോ​ളം പു​ക​ഴ്ത്താ​നോ വേ​ണ്ടി​യു​ള്ള മാ​സ് സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്. ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ത്തി​നും മാ​ത്രം സ്വാ​ഭാ​വി​ക​മാ​യ മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ൽ മ​തി...' എ​ന്നാ​യി​രു​ന്നു അദ്ദേഹത്തിന്റെ നി​ർദേ​ശം.'- വിനോദ് പറയുന്നു. വി​ജ​യി​യു​ടെ മു​ൻ​കാ​ല ഹി​റ്റ് ഫോ​ർ​മു​ല​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം, പ്രേ​ക്ഷ​ക​രെ ചി​ന്തി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ചി​ത്രം പ​ങ്കു​വെ​ക്കു​ന്ന​ത്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

അ​നാ​വ​ശ്യ മ​സാ​ല​ക​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും വി​ജ​യ് ആ​രാ​ധ​ക​രെ ഒ​ട്ടും നി​രാ​ശ​രാ​ക്കി​ല്ലെ​ന്നും വി​നോ​ദ് ഉ​റ​പ്പു​ന​ൽ​കു​ന്നു: 'ചി​ത്ര​ത്തിന്‍റെ ആ​കെ​ത്തു​ക എ​ടു​ത്തു​നോ​ക്കി​യാ​ൽ പ​ക്കാ വി​ജ​യ് ചി​ത്രം ത​ന്നെ​യാ​ണ്. അ​തി​നൊ​പ്പം എ​ന്‍റെ ക​ഥ​പ​റ​ച്ചി​ലിന്‍റെ ത​ന​ത് ശൈ​ലി​യും കൃ​ത്യ​മാ​യി സ​മ്മേ​ളി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച് സി​നി​മ​യു​ടെ അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​ർ കാ​ണി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന വി​ഷ്വ​ൽ ട്രീ​റ്റ് ആ​യി​രി​ക്കും...' വി​നോ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

'ജനനായകൻ പോസ്റ്റർ'
'ജനനായകൻ പോസ്റ്റർ'കടപ്പാട്-ഫേസ്ബുക്ക്

സെ​ൻ​സ​ർ ബോ​ർ​ഡിന്‍റെ ത​ടസ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന 'ജ​ന​നാ​യ​ക​ൻ' ത​മി​ഴ് സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യി മാ​റു​മോ? അതിനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Pappappa
pappappa.com