'ജനനായക'നായി വിജയ്; റീല്‍ പവറും റിയല്‍ പൊളിറ്റിക്‌സുമായി മാസ് പ്രൊമോ

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

തമിഴക രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുള്ള രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ, വെള്ളിത്തിരയിലെ തന്റെ അവസാന സിനിമയായ 'ജനനായക'നിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് ദളപതി വിജയ്. മാസങ്ങളോളം നീണ്ട സെന്‍സര്‍ഷിപ്പ് തര്‍ക്കങ്ങള്‍ക്കും ഓണ്‍ലൈന്‍ ലീക്ക് വിവാദങ്ങള്‍ക്കും ശേഷമാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ പുതിയ പ്രൊമോ പുറത്തുവിട്ടത്. വിജയിയുടെ റീല്‍ ലൈഫിലെ മാസ് ആക്ഷന്‍ രംഗങ്ങളെയും റിയല്‍ ലൈഫിലെ രാഷ്ട്രീയ കരുത്തിനെയും മനോഹരമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

Must Read
അടിവസ്ത്രം മാത്രം ധരിച്ചുനിന്ന വിജയ്; 'കത്തി'വേഷത്തിന്റെ ഓർമയുമായി മുരുകദോസ്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്

പതിനെട്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രൊമോ ദളപതി ആരാധകര്‍ക്കു നല്‍കുന്ന ആവേശം ചെറുതല്ല. മാസും ക്ലാസും നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍, തോക്കുകളേന്തിയും പോലീസ് യൂണിഫോമിലുമുള്ള പവര്‍ഫുള്‍ ലുക്കുകള്‍ എന്നിവയ്‌ക്കൊപ്പം തമിഴ്‌നാട് നിയമസഭയില്‍ വിജയ് നടത്തിയ ഐക്കോണിക് കൈ വീശല്‍ ആംഗ്യവും പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി' എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് വിജയ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയോടുള്ള കൃത്യമായ സൂചനയാണ്. നിരവധി പ്രതിസന്ധികളെയും തടസങ്ങളെയും അതിജീവിച്ചാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെട്ട ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ മുന്‍പ് ഓണ്‍ലൈനില്‍ ലീക്കായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ജൂലൈ 23-ന് ലോകമെമ്പാടുമുള്ള എണ്ണായിരത്തോളം സ്‌ക്രീനുകളില്‍ ചിത്രം വന്‍ റിലീസിനൊരുങ്ങുകയാണ്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്
'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

അനിരുദ്ധ് രവിചന്ദറിന്റെ ആവേശകരമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോള്‍ ചിത്രം തിയേറ്ററുകളില്‍ പൂരം തീര്‍ക്കുമെന്ന് ഉറപ്പാണ്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഈ മാസ് പൊളിറ്റിക്കല്‍ ത്രില്ലറിന് തമിഴ്നാട്ടിലും കേരളത്തിലും വന്‍ അഡ്വാന്‍സ് ബുക്കിങ് റെക്കോഡുകളാണ് ലഭിക്കുന്നത്.

സിനിമയോട് വിടപറഞ്ഞ് ജനനായകനായി മാറും മുന്‍പ് വിജയ് നല്‍കുന്ന വിടവാങ്ങല്‍ സമ്മാനം വലിയൊരു ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ദളപതി ആരാധകര്‍.

Pappappa
pappappa.com