

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലര്‍ 2' വിന്റെ ട്രെയിലര്‍ റിലീസ് തീയതി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നു പുറത്തിറങ്ങും. ഒക്ടോബര്‍ 15-ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിന് പത്ത് ദിവസം മുമ്പാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. 2023-ല്‍ വന്‍ വിജയം നേടിയ 'ജയിലര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ സിനിമയില്‍ ടൈഗര്‍' മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന തന്റെ ഐക്കോണിക് കഥാപാത്രത്തെയാണ് രജനികാന്ത് വീണ്ടും അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മോഹൻലാൽ,ശിവ രാജ് കുമാർ തുടങ്ങിയവർ അതിഥിവേഷങ്ങളിലുമുണ്ട്.
അതിനിടെ, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ധര്‍മന്‍' അണിയറയില്‍ പുരോഗമിക്കുകയാണ്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം.