'മേനി പാത്തതും മേനിയ...' നോറ ഫത്തേഹിയുടെ 'ബിന്ദാസ്' ഗാനം ഏറ്റെടുത്ത് ആരാധകര്‍

'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹി
'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹിസ്ക്രീൻ​ഗ്രാബ്
Published on: 

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന 'ജയിലര്‍ 2'-ലെ പുതിയ ഗാനം 'ബിന്ദാസ്' അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നര്‍ത്തകിയും നടിയുമായ നോറ ഫത്തേഹിയുടെ ഊര്‍ജസ്വലമായ ഡാന്‍സ് നമ്പറാണ് ഗാനം. പാട്ടിന്റെ ലിറിക് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആദ്യഭാഗത്തിലെ ഹിറ്റ് ഗാനമായ 'കാവാവാല'യുടെ ശൈലിയെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്.

Must Read
'വൺ നെയിം..അനിരുദ്ധ്....'; 'ജയിലർ 2' പുതിയ ​ഗാനം ഏറ്റെടുത്ത് ആരാധകർ
'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹി

അനിരുദ്ധും ദീപ്തി സുരേഷും ചേര്‍ന്ന് പാടിയ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് സൂപ്പര്‍ സുബുവാണ്. ഒരു കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ നോറ ഫത്തേഹി ചുവടുവെക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഗാനരംഗത്തില്‍ കുറച്ചു സമയത്തേക്ക് രജനികാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹി
'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹിസ്ക്രീൻ​ഗ്രാബ്

നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ജയിലര്‍ 2' ഒക്ടോബര്‍ 15-നാണ് തിയറ്ററുകളില്‍ എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിക്കുന്നത്.

'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹിയും സംഘവും
'ജയിലര്‍ 2'ലെ 'ബിന്ദാസ്' ഗാനത്തിൽ നോറ ഫത്തേഹിയും സംഘവും സ്ക്രീൻ​ഗ്രാബ്

ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണന്‍, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, മിര്‍ണ മേനോന്‍, യോഗി ബാബു, ജാഫര്‍ സാദിഖ് എന്നിവര്‍ രണ്ടാം ഭാഗത്തിലും തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നു. കൂടാതെ വിദ്യാ ബാലന്‍, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, മേഘ്ന രാജ് സര്‍ജ തുടങ്ങിയ വന്‍ താരനിരയും പുതിയ ഭാഗത്തില്‍ അണിനിരക്കുന്നുണ്ട്.

Pappappa
pappappa.com