1000കോടിയിലേക്ക് ആദ്യ ചുവട്; 'ജയിലർ 2' ആദ്യദിനം തന്നെ 125 കോടി

'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്
Published on: 

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ 'ജയിലര്‍ 2' തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ വലിയ കളക്ഷന്‍ നേടി ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന് പിന്നാലെ, ആരാധകരില്‍ വലിയ ആകാംക്ഷ ഉയര്‍ത്തിയിരിക്കുന്ന മറ്റൊരു പ്രധാന ചര്‍ച്ചയാണ് 'ജയിലര്‍ 3' വരുമോ എന്നത്.

Must Read
'നെൽസൺ അദ്ഭുതങ്ങൾ സൃഷ്ടിച്ചു, ജയിലർ 3ക്ക് ഇപ്പോൾ തന്നെ റെഡി': രമ്യ കൃഷ്ണൻ
'ജയിലർ 2' പോസ്റ്റർ

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'ജയിലര്‍ 2' റിലീസ് ദിവസം തന്നെ ഇന്ത്യയില്‍നിന്ന് ഏകദേശം 59.70 കോടി നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ആദ്യദിനം തന്നെ ചിത്രം 125 കോടിയിലധികം നേടി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. രജനികാന്തിന്റെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രവും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിക്കുമ്പോള്‍, ഈ കഥ തുടരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.

'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർകടപ്പാട്-സൺപിക്ചേഴ്സ്

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിജയവും, ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ കഥയ്ക്കുള്ള അനന്തമായ സാധ്യതകളും മുന്‍നിര്‍ത്തി 'ജയിലര്‍ 3' വരുമെന്ന സൂചനകളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. സംവിധായകന്‍ നെല്‍സനും നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചിത്രത്തിന്റെ അവസാന ഘട്ടങ്ങളും സൂചനകളും അടുത്ത ഭാഗത്തിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്

മോഹന്‍ലാല്‍, എസ്.ജെ. സൂര്യ, ശിവരാജ്കുമാര്‍ തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്. 'ജയിലര്‍ 2' നല്‍കിയ തിയറ്റര്‍ അനുഭവത്തിനുശേഷം, ഈ ഫ്രാഞ്ചൈസിയിലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകവും തലൈവര്‍ ആരാധകരും.

Pappappa
pappappa.com