നാലുദിവസത്തിൽ 400 കോടി; അൺസ്റ്റോപ്പബിൾ തലൈവർ വിളയാട്ടം

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ 'ജ​യി​ല​ർ 2' റി​ലീ​സ് ചെ​യ്ത് നാ​ലു ദി​വ​സത്തിനു​ള്ളി​ൽ 400 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചു. റി​ലീ​സ് ചെ​യ്ത് നാ​ലാം ദി​ന​മാ​യ​പ്പോ​ഴേ​ക്കും ചി​ത്ര​ത്തി​ന്‍റെ ആ​കെ ഗ്ലോ​ബ​ൽ ഗ്രോ​സ് ക​ള​ക്ഷ​ൻ 424.25 കോ​ടി രൂ​പ​യി​ലെ​ത്തി. ഇ​തോ​ടെ 2026-ലെ ​ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ നേ​ടു​ന്ന ത​മി​ഴ് ചി​ത്ര​മാ​യി 'ജ​യി​ല​ർ 2' മാ​റി​.

Must Read
'ജയിലർ 2 ​ഗാനത്തിലേക്ക് നിർദേശിച്ചത് നെൽസൺ':നന്ദി പറഞ്ഞ് ഷംന കാസിം
'ജ​യി​ല​ർ 2' പോസ്റ്റർ

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം ഒ​ക്ടോ​ബ​ർ 15-നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ത​മി​ഴ്നാ​ടി​ന് പു​റ​മെ വി​ദേ​ശ വി​പ​ണി​ക​ളി​ലും വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു ല​ഭിക്കുന്നത്. ഇ​ന്ത്യ​യി​ൽനി​ന്ന് മാ​ത്രം 234.25 കോ​ടി രൂ​പ​യും വി​ദേ​ശ​ത്ത് നി​ന്ന് 190 കോ​ടി രൂ​പ​യു​മാ​ണ് ചി​ത്രം നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച​യി​ലെ വ​ലി​യ തി​യേ​റ്റ​ർ തി​ര​ക്കാ​ണ് ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ ഇ​ത്ര​യും വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​ച്ച​ത്.

'ജയിലർ 2' ​ഗാനത്തിൽ രജനികാന്തും രാജേഷ് മാധവനും
'ജയിലർ 2' ​ഗാനത്തിൽ രജനികാന്തും രാജേഷ് മാധവനുംസ്ക്രീൻ​ഗ്രാബ്

ര​ജ​നി​കാ​ന്ത് ടൈ​ഗ​ർ മു​ത്തുവേൽ പാണ്ഡ്യനായി തി​രി​ച്ചെ​ത്തി​യ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാൽ, ശി​വ​രാ​ജ്കു​മാ​ർ, എ​സ്.​ജെ. സൂ​ര്യ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, വി​ദ്യാ ബാ​ല​ൻ തു​ട​ങ്ങി​യ വലിയ താ​ര​നി​രതന്നെയുണ്ട്.

Pappappa
pappappa.com