മുത്തുവേൽ പാണ്ഡ്യൻ അവതരിക്കാൻ മണിക്കൂറുകൾ മാത്രം; കുതിച്ചുകയറി ടിക്കറ്റ് വിൽപന

'ജയിലർ 2' ട്രെയിലർ റിലീസ് പോസ്റ്റർ
'ജയിലർ 2' ട്രെയിലർ റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യെ​ത്തു​ന്ന മാ​സ് ആ​ക്ഷ​ൻ ചി​ത്രം 'ജ​യി​ല​ർ 2' തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്താ​ൻ മണിക്കൂറുകൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബോ​ക്സോ​ഫീ​സി​ൽ വ​ൻ മു​ന്നേ​റ്റം. റി​ലീ​സി​നും മു​ൻ​പുത​ന്നെ ചി​ത്രം അ​ഡ്വാ​ൻ​സ് ബു​ക്കിങ്ങിലൂടെ കോ​ടി​ക​ളാ​ണ് ​ നേടി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ലും ഇ​ന്ത്യ​ൻ ത​ല​ത്തി​ലും ചി​ത്രം പ്രീ-​സെ​യി​ൽ​സി​ൽ റെ​ക്കോ​ഡ് കു​തി​പ്പി​ലാ​ണ്.

Must Read
ബെംഗളൂരുവിൽ ടി​ക്ക​റ്റിന് 1,600 രൂ​പ വ​രെ; അഡ്വാൻസ് ബുക്കിങ്ങിൽ 'ജ​യി​ല​ർ 2' തരംഗം
'ജയിലർ 2' ട്രെയിലർ റിലീസ് പോസ്റ്റർ

ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ​യും ബോ​ക്സോ​ഫീ​സ് ട്രാ​ക്ക​ർ​മാ​രു​ടെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം, റി​ലീ​സി​ന് മു​ൻ​പു​ള്ള അ​ഡ്വാ​ൻ​സ് ബു​ക്കിങ്ങിലൂടെ മാ​ത്രം ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രീ-​സെ​യി​ൽ​സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്

ത​മി​ഴ്നാട്ടി​ലും കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലു​മാ​ണ് അ​ഡ്വാ​ൻ​സ് ബു​ക്കിങ് ഏ​റ്റ​വും ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന​ത്. ചെ​ന്നൈ, ബെം​​ഗ​ളൂ​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, ര​മ്യാ കൃ​ഷ്ണ​ൻ, വി​ദ്യാ ബാ​ല​ൻ, എ​സ്.​ജെ. സൂ​ര്യ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. കൂ​ടാ​തെ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ങ്ങ​ളിലും മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങളിലും എ​ത്തു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും സം​ഗീ​ത​വും കൊ​ണ്ട് പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ച ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​ത്തിനുശേ​ഷം എ​ത്തു​ന്ന 'ജ​യി​ല​ർ 2' ബോ​ക്സോ​ഫീ​സി​ലെ സ​ർ​വകാ​ല റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Pappappa
pappappa.com