ബെംഗളൂരുവിൽ ടി​ക്ക​റ്റിന് 1,600 രൂ​പ വ​രെ; അഡ്വാൻസ് ബുക്കിങ്ങിൽ 'ജ​യി​ല​ർ 2' തരംഗം

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്
Published on: 

സൂപ്പർ സ്റ്റാർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന "ജയിലർ 2' ഒക്ടോബർ 15ന് റിലീസിനെത്തുകയാണ്. അ​ഡ്വാ​ൻ​സ് ബു​ക്കിങ് ആ​രം​ഭി​ച്ച​തോ​ടെ ചിത്രം തെ​ന്നി​ന്ത്യ​ൻ സി​നി​മാലോ​ക​ത്ത് വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ജയിലർ 2-ന്റെ ആ​ദ്യ​ദി​ന ഷോ ​സ​മ​യ​ങ്ങ​ളും ടി​ക്ക​റ്റ് നി​ര​ക്കു​ക​ളു​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

Must Read
​ടൈ​ഗർ ​ഗർജിക്കുന്നു; 'ജയിലർ 2' ആവേശമുയർത്തി പ്രൊമോ വീഡിയോകൾ
'ജ​യി​ല​ർ 2' പോസ്റ്റർ

ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ആറിന് ആ​ദ്യ ഷോ ആ​രം​ഭി​ക്കും. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ രാ​വി​ലെ എട്ടരയോടെ മാ​ത്ര​മേ ആ​ദ്യ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കൂ. ബെംഗളൂരു​വി​ലെ ചി​ല മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് 1,600 രൂ​പ വ​രെ ഉ​യ​ർ​ന്ന​താ​ണ് നി​ല​വി​ൽ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ശ​രാ​ശ​രി ടി​ക്ക​റ്റ് നി​ര​ക്ക് 800 മു​ത​ൽ 1,000 രൂ​പ വ​രെ​യാ​ണ്.

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്

സം​സ്ഥാ​ന​ങ്ങ​ൾ അ​നു​സ​രി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശിൽ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 21 വ​രെ​യു​ള്ള ആ​ദ്യ ആ​ഴ്ച​യി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സിം​ഗി​ൾ സ്ക്രീ​നു​ക​ളി​ൽ 50 രൂ​പ​യും മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ൽ 75 രൂ​പ​യും അ​ധി​ക​മാ​യി ഈ​ടാ​ക്കാം. തെ​ല​ങ്കാ​നയിൽ മ​ൾ​ട്ടി​പ്ല​ക്സ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 295 മു​ത​ൽ 350 രൂ​പ വ​രെ​യാ​ണ്. ത​മി​ഴ്നാ​ട്ടിൽ സാ​ധാ​ര​ണ ടി​ക്ക​റ്റ് നി​ര​ക്ക് 190 രൂ​പ​യോ​ള​മാ​ണ്.

'ജ​യി​ല​ർ 2' പോസ്റ്റർ
'ജ​യി​ല​ർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്

സ​ൺ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ടൈ​ഗ​ർ മു​ത്തുവേൽ പാ​ണ്ഡ്യ​നാ​യി രജനി​കാ​ന്ത് വീ​ണ്ടു​മെ​ത്തു​മ്പോ​ൾ ര​മ്യാ കൃ​ഷ്ണ​ൻ, യോ​ഗി ബാ​ബു, മി​ർ​ണ, മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ വി​ദ്യാ ബാ​ല​ൻ, എ​സ്.​ജെ. സൂ​ര്യ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും എത്തുന്നു.

Pappappa
pappappa.com