

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍ 2'-ന്റെ പുതിയ പ്രൊമോ വീഡിയോകൾ പുറത്തുവിട്ടു. ഇന്നലെയും ഇന്നുമായി രജനിയുടെ മാസ് ലുക്കിലുള്ള രണ്ടുവീഡിയോകളാണ് പുറത്തിറങ്ങിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നുതന്നെ വലിയ തരംഗമായി.
ഇ ന്നലെ പുറത്തിറങ്ങിയ വീഡിയോയിലുള്ളത് താൻ ആരാണ് എന്നു പുറത്തുപറയാതിരിക്കാന്‍ എതിരാളികള്‍ക്ക് രജനികാന്തിന്റെ കഥാപാത്രമായ 'ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍' നല്‍കുന്ന കടുത്ത മുന്നറിയിപ്പും വധഭീഷണിയുമാണുള്ളത്.
രജനികാന്തിന്റെ തനതുശൈലിയിലുള്ള ഡയലോഗ് ഡെലിവറി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ടാമത്തെ വീഡിയോയിൽ രജനിയെ മാസ് ലുക്കിൽ അനിരുദ്ധ് രവിചന്ദറിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിനൊപ്പം അവതരിപ്പിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രങ്ങളിലൊരാളായി സൂരാജ് വെഞ്ഞാറമൂടും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആദ്യ ഭാഗമായ 'ജയിലര്‍' വന്‍ വിജയമായതിനു പിന്നാലെ എത്തുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം രമ്യാ കൃഷ്ണന്‍, യോഗി ബാബു, വിനായകന്‍ തുടങ്ങിയ ഒട്ടനവധി താരങ്ങൾക്കൊപ്പം ശിവരാജ്കുമാര്‍, മോഹന്‍ലാല്‍ എന്നിവരുടെ സാന്നിധ്യവുമുണ്ട്. ഇവരോടൊപ്പം എസ്.ജെ. സൂര്യ, വിജയ് സേതുപതി, വിദ്യാ ബാലന്‍ തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തിനായി ഒന്നിക്കുന്നത്. ഐമാക്‌സ് സ്‌ക്രീനുകളിലും റിലീസ് ചെയ്യുന്ന ആദ്യ രജനികാന്ത് ചിത്രം കൂടിയാണിത്.