ധനുഷിന്റെ അച്ഛൻ മുഖ്യ കഥാപാത്രം,പ്രേക്ഷകപ്രശംസ നേടി 'ഹബീബി'

'ഹബീബി' പോസ്റ്റർ
'ഹബീബി' പോസ്റ്റർഅറേഞ്ച്ഡ്
Published on

പ്രശസ്ത ചലച്ചിത്ര നിർമാതാവും തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകൻ ഈസ,മാളവിക മനോജ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് 'ഹബീബി'.

റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടെയ്ൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമിച്ച ഈ ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പർശിക്കുന്ന ഈ ചിത്രം, മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Must Read
വിജയ് പഠിപ്പിച്ച അച്ചടക്കം,ധനുഷിന്റെ അഭിനയസൂക്ഷ്മത: മാളവികമോഹനൻ പറയുന്നു
'ഹബീബി' പോസ്റ്റർ

ധനശ്രീ സുധാകരൻ, അനുശ്രേയ രാജൻ, അരുൾ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ-വി. എസ്. മുഹമ്മദ് ആമീൻ. ‌ഛായാഗ്രഹണം- മഹേഷ് മുത്തുസ്വാമി, കലാസംവിധാനം- അപ്പുണ്ണി സാജൻ, സംഗീതം-സാം സി. എസ്,എഡിറ്റിങ്-മതി വി. എസ്.

'ഹബീബി' പോസ്റ്റർ
'ഹബീബി' പോസ്റ്റർഅറേഞ്ച്ഡ്

ജൂൺ 12-ന് റിലീസായ 'ഹബീബി' തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസിന് പിന്നാലെ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഗുണമേന്മയുള്ള സിനിമകളെ തിരിച്ചറിയുകയും ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ഹബീബി സമ്മാനിക്കുന്നത്. ഹൃദയസ്പർശിയായ കഥയും ശക്തമായ പ്രകടനങ്ങളും മനോഹരമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. പിആർഒ-എ.എസ് ദിനേശ്, മനു ശിവൻ.

Pappappa
pappappa.com