വിജയ്-സൂര്യ ബ്ലോക്ക്ബസ്റ്റര്‍ 'ഫ്രണ്ട്‌സ്' റീ റിലീസിന്

 'ഫ്രണ്ട്‌സ്' റീ റിലീസ് ചെയ്യുന്നതിന്റെ ഭാ​ഗമായി പുറത്തിറക്കിയ പോസ്റ്റർ
'ഫ്രണ്ട്‌സ്' റീ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിജയ്-സൂര്യ കോമ്പോയില്‍ പിറന്ന 'ഫ്രണ്ട്‌സ്'. മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍ സിദ്ധിഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജയറാം,മുകേഷ്, ശ്രീനിവാസന്‍,ജഗതി,മീന,ദിവ്യ ഉണ്ണി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ മലയാളചിത്രം 'ഫ്രണ്ട്‌സി'ന്റെ തമിഴ് റീമേക്കാണ് ഈ വിജയ്-സൂര്യ ചിത്രം.

റിലീസായതിന്റെ 24-ാം വര്‍ഷം ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി. വിനോദ് ജെയിന്‍. മികച്ച 4കെ ദൃശ്യനിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 21ന് പ്രേക്ഷകരിലേക്ക് എത്തും. മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത 'ഫ്രണ്ട്‌സ്'. 1999ലായിരുന്നു ഈ സിനിമ റിലീസായത്. സിദ്ദിഖ് തന്നെ പിന്നീട് 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു.

Must Read
കോടികൾ വേണ്ടെന്ന് വെച്ച് ഒരു കറിപൗഡറിന് കൂട്ടുവന്ന മമ്മൂക്ക
 'ഫ്രണ്ട്‌സ്' റീ റിലീസ് ചെയ്യുന്നതിന്റെ ഭാ​ഗമായി പുറത്തിറക്കിയ പോസ്റ്റർ

വിജയ്, സൂര്യ, ദേവയാനി, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയ്‌യുടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറുകയും ചെയ്തു. സ്വര്‍ഗചിത്ര അപ്പച്ചന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാന്‍, ചാര്‍ളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദന്‍ ബോബ്, സരിത, സത്യ പ്രിയ, എസ്. എന്‍ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

റീ റിലീസിങ് പടങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ജോലികള്‍ക്ക് നേതൃത്വം നല്‍കിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്‌സിന്റെ 4കെ മാസ്റ്ററിങ് ചെയ്യുന്നത്. ആക്ഷന്‍ കോമഡി രംഗങ്ങള്‍ക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തില്‍ പളനി ഭാരതിയുടെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്.

Related Stories

No stories found.
Pappappa
pappappa.com